‘മാപ്പ് പറയൂ, ഇല്ലെങ്കില്‍ വിസ നല്‍കില്ല’; ആമസോണിന് മുന്നറിയിപ്പുമായി ഇന്ത്യ

0

ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിനോട് മാപ്പ് പറയണമെന്ന് ഇന്ത്യ. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി ഉണ്ടാക്കി കമ്പോളത്തിലെത്തിച്ച ആമസോണ്‍ നടപടി അതീവ ഗൗരവം നിറഞ്ഞതാണെന്നും ഉടന്‍ തന്നെ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ആമസോണ്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഓരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നും സുഷമ പറഞ്ഞു. കനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആമസോണിനോട് വിഷയം ചര്‍ച്ച ചെയ്യാനും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

കനഡയിലാണ് ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ചവിട്ടികള്‍ ആമസോണ്‍ വിപണിയിലെത്തിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions