ടാറ്റ യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു

0

മുംബൈ: 2017 ജനുവരി മുതൽ  ടാറ്റ യാത്ര വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. വിവിധ മോഡലുകൾക്ക്  5000 മുതൽ 25,000 രൂപവരെയാണ് വർധിപ്പിക്കുക. വാഹനങ്ങളുടെ  നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുകളായ സ്റ്റീൽ, അലുമിനിയം, ചെമ്പ്, റബ്ബർ എന്നിവയുടെ വില വർധിച്ചത് മൂലമാണ് യാത്ര വാഹനങ്ങളുടെ വില കൂട്ടാൻ  നിർബന്ധിതമായെതന്ന്  ടാറ്റ മോേട്ടാഴ്സ് പ്രസിഡൻറ് മായങ്ക് പരീക് പറഞ്ഞു.

ടാറ്റയുടെ ടിയാഗോ പോലുള്ള മോഡലുകൾക്ക് ഇപ്പോൾ വൻ ഡിമാൻറാണ് വിപണിയിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. എൻട്രി ലെവൽ മോഡലായ നാനോ മുതൽ ആരിയ വരെയുള്ള എല്ലാ മോാഡലുകൾക്കും വില വർധനവ് ബാധകമാവും. പുതിയ വില പ്രകാരം നാനോക്ക് 2.18 ലക്ഷവും ആരിയക്ക് 17.29 ലക്ഷവുമായിരിക്കും ഷോറും വില.

ഞായറാഴ്ച  റെനോയും അവരുടെ കാറുകൾക്ക് മൂന്ന് ശതമാനം വിലയിൽ വർധനവ് വരുത്തിയിരുന്നു. അസംസ്കൃത വസ്തുകളുടെ  വില വർധനയും കറൻസി വിനിമയത്തിലെ സംഭവങ്ങളും കാരണം ടയോട്ടയും കാറുകളുടെ വില നേരത്തെ തന്നെ വർധിപ്പിച്ചിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions