ലോകത്ത് ഏറ്റവും കൂടുതൽ തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യം ഇതാണ്

0

റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍  ഭീകരവാദ ഭീഷണി നേരിടുന്ന രാജ്യമാണ് സൗദിഅറേബ്യയെന്നു സൗദി മന്ത്രിസഭ. കഴിഞ്ഞ വര്‍ഷം മുപ്പതിലധികം തവണ ഭീകരാക്രമണ ശ്രമങ്ങള്‍ സൗദിയില്‍ ഉണ്ടായതായി സുരക്ഷാവിഭാഗം വെളിപ്പെടുത്തി. 2016 -ല്‍ രാജ്യത്ത് മുപ്പത്തിനാല് ഭീകരാക്രമണ ശ്രമങ്ങള്‍ ഉണ്ടായതായാണ് സൗദി സുരക്ഷാ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍.

പ്രധാനപ്പെട്ട ഭീകരവാദ ഗ്രൂപ്പുകളില്‍ നിന്നായിരുന്നു ആക്രമങ്ങളെല്ലാം. ഇതില്‍ എട്ടു ശ്രമങ്ങള്‍ സൗദി സുരക്ഷാ സേന തകര്‍ത്തു. പന്ത്രണ്ട് ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പരാചയപ്പെട്ടു. സുരക്ഷാ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ മദീനയിലെ പ്രവാചകന്റെ പള്ളിയിലെ ഭീകരാക്രമണം തടഞ്ഞു. ഇവിടെ പത്ത് ലക്ഷത്തോളം വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കി. അറുപതിനായിരത്തോളം കാണികള്‍ കളി കണ്ടു കൊണ്ടിരിക്കെ ജിദ്ദയിലെ ജൌഹറ സ്റ്റേഡിയത്തില്‍ ആക്രമണം നടത്താനുള്ള ശ്രമവും തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

നാനൂറ് സാധാരണക്കാരെ ലക്ഷ്യം വെച്ച് അല്‌സീഫ് റസ്റ്റോരന്റ് തകര്‍ക്കാനുള്ള ശ്രമവും സുരക്ഷാ സേന തകര്‍ത്തു. കിഴക്കന്‍ പ്രവശ്യയിലെ പള്ളികളില്‍ ഏഴു ചാവേറാക്രമണങ്ങള്‍ ഉണ്ടായി. 190 ദാഇശ് ഭീകരവാദികളെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമാനങ്ങള്‍ക്ക് ഇരയാകുന്ന രാജ്യമാണ് സൗദി അറേബ്യയെന്നു മന്ത്രിസഭ പറഞ്ഞു.

ഭീകരവാദികളെ വിജയകരമായി പ്രതിരോധിക്കുന്ന സുരക്ഷാ സൈനികരെ കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭ അഭിനന്ദിച്ചു. നുഴഞ്ഞു കയറ്റക്കാരെ തടയുന്ന അതിര്‍ത്തി സുരക്ഷാ സേനയും മികച്ച സേവനമാണ് ചെയ്യുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. കഴിഞ്ഞയാഴ്ച ബഹറിനിലെ ജയിലില്‍ നടന്ന ഭീകരാക്രമണത്തില്‍ മന്ത്രിസഭ പ്രതിഷേധം രേഖപ്പെടുത്തി.

Share.

Leave A Reply

Powered by Lee Info Solutions