തനിക്കെതിരെ സിനിമയിലെ പ്രബലര്‍ ഗൂഢാലോചന നടത്തി; ദിലീപ്

0

കൊച്ചി: തനിക്കെതിരെ സിനിമരംഗത്തെ പ്രബലര്‍ ഗൂഢാലോചന നടത്തിയെന്ന് നടന്‍ ദിലീപ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ശക്തരായ ആള്‍ക്കാരാണ്. പ്രബലര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു.

ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത് ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ്. തനിക്ക് മുഖപരിചയം പോലുമില്ലാത്ത ആളാണ് പള്‍സര്‍ സുനി. തന്നെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനാണ് അയാള്‍ ശ്രമിച്ചത്. ഇതുവരെ താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

ഹൈക്കോടതി നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഒരുവട്ടം തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാലോളം സിനിമകളാണ് താന്‍ ജയിലിലായതിനെ തുടര്‍ന്ന് മുടങ്ങിയത്. 50 കോടി രൂപയുടെ പ്രതിസന്ധിയാണ് ഇതുമൂലം സിനിമ മേഖലയിലുള്ളത്.

Share.

Leave A Reply

Powered by Lee Info Solutions