ഏറ്റവും നീളമേറിയ ഡൊമിനോ ഡ്രോപ്പ് ഷോട്ട് ദുബായില്‍ പിറന്നു; ഗിന്നസ് റെക്കോർഡിന്‍റെ വീഡിയോ

0

ദുബായ്: ഏറ്റവും നീളമേറിയ ഡൊമിനോ ഡ്രോപ്പ് ഷോട്ട് റെക്കോര്‍ഡ് ദുബായില്‍ പിറന്നു. ബര്‍ദുബായിലെ ഒരു സ്പോര്‍ട്സ് ബാറിലാണ് ഗിന്നസ് പരിപാടി നടന്നത് നിരനിരയായി വച്ചിരിക്കുന്ന വലിയഗ്ലാസുകള്‍. അവയ്ക്ക് മുകളില്‍ ചെറിയ സ്ഫടിക ഗ്ലാസുകള്‍. ഒരറ്റത്ത് നിന്ന്തൊട്ടുകൊടുത്താല്‍ വരിരിവരിയായി ചെറിയ ഗ്ലാസുകള്‍ വലുതിലേക്ക് വീഴണം.

ബര്‍ദുബായിലെ സിറ്റിമാക്സ് ഹഡില്‍ സ്പോര്‍ട്സ് ബാറിലാണ് ഈ ഡൊമിനോ ഡ്രോപ്പ്ഷോട്ട് അരങ്ങേറിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഡൊമിനോ ഡ്രോപ്പ്ഷോട്ട് എന്ന ഗിന്നസ് റെക്കോര്‍ഡ് അങ്ങനെ ദുബായില്‍ പിറന്നു. 6148 ഡ്രോപ്പ് ഷോട്ടായിരുന്നു ഒരുക്കിയതെങ്കിലും കൃത്യമായി വീഴാത്ത ഗ്ലാസുകളുടെ എണ്ണം ഒഴിവാക്കിയാണ് റെക്കോര്‍ഡ് തീരുമാനിച്ചത്.

4578 ഗ്ലാസുകള്‍ കൃത്യമായി വീണതായി രേഖപ്പെടുത്തിയപ്പോള്‍ അത് ലോക റെക്കോര്‍ഡായി. ബഹാമസിലെ സെനോര്‍ ഫ്രാഗ്സ് ബാറില്‍ ഒരുക്കിയ 4107 ഗ്ലാസുകളുടെ റെക്കോര്‍ഡ് ആണ് ദുബായില്‍ മറികടന്നത്. 22 മണിക്കൂറോളം ചെലവഴിച്ചാണ് ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തിനായി അധികൃതര്‍ ഗ്ലാസുകളും മറ്റും ഒരുക്കിയത്.

Share.

Leave A Reply

Powered by Lee Info Solutions