ഗുണങ്ങൾ ഏറെ; അത്ഭുതപ്പെടുത്തും ഈ തുളസി വൈൻ

0

അധികം ആരും കേട്ടിട്ടു പോലുമുണ്ടാവില്ല തുളസി വൈനിനെ കുറിച്ച്. ഇതിലെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ശ്വസനേന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ തുളസി വൈൻ കുടിക്കുന്നത് ഏറെ നല്ലതാണ്. ഈ ക്രിസ്തുമസിന് റെഡ് വൈനിനു പകരം ഈ തുളസി വൈൻ തയ്യാറാക്കാം.

ചേരുവകൾ

കൃഷ്ണ തുളസി( നല്ല വയലറ്റ് നിറമുള്ള തുളസി)- തണ്ടും പൂക്കളും ഇലകളും മുറിച്ചു കഴുകിയത് 300 ഗ്രാം.

പഞ്ചസാര – രണ്ടര കിലോ

തിളപ്പിച്ച് ആറിയ വെള്ളം – നാലു ലിറ്റർ

ഈസ്റ്റ് – ഒന്നര ടീസ്പൂൺ

ഒരു മുട്ടയുടെ വെള്ള – സ്പൂൺ ഉപയോഗിച്ച് അടിച്ചു പതപ്പിച്ചത്.

തയ്യാറാക്കേണ്ട വിധം

നല്ല അടച്ചുറപ്പുള്ള പാത്രത്തിൽ തുളസി, വെള്ളം, പഞ്ചസാര , ഈസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക. ഇവയുടെ മുകളിലായി മുട്ടയുടെ വെള്ള ഒഴിച്ചശേഷം മുപ്പത് ദിവസം മൂടിവയ്ക്കുക. ദിവസവും ഒരു മിനിറ്റ് മൂടി തുറന്ന് ഉണങ്ങിയ തടി തവി ഉപയോഗിച്ച് ഇളക്കി കൊടുക്കണം. മൂപ്പതാമത്തെ ദിവസം അരിച്ച് ഉപയോഗിക്കാം. തുളസിയ്ക്ക് വയലറ്റ് നിറം ഉള്ളതു കാരണം വൈനിനു പിങ്ക് കളർ ലഭിയ്ക്കും.

Share.

Leave A Reply

Powered by Lee Info Solutions