ഭര്‍ത്താവ് ഉപേക്ഷിച്ചു; തുളസി തളര്‍ന്നില്ല; ഓട്ടോ ഓടിച്ച് ഐഎഎസിന്റെ പടിവാതില്‍ക്കലെത്തി!!

0

ബാംഗ്ലൂര്‍: തുളസിക്ക് ഇന്ന് 22 വയസാണ് പ്രായം. നിര്‍ധന കുടുംബത്തില്‍ ജനിച്ച തുളസിക്ക് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എടുക്കണമെന്നായിരുന്നു മോഹം. എന്നാല്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് 18 വയസ് പൂര്‍ത്തിയായ ഉടനെ തുളസിയെ കല്ല്യാണം കഴിച്ച് അയച്ചു. എന്നാല്‍ ഒരു പെണ്‍കുട്ടി ജനിച്ചയുടനെ ഭര്‍ത്താവ് തുളസിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പക്ഷെ അവള്‍ തളര്‍ന്നില്ല. വീട്ടുകാരുടെ അടുക്കല്‍ അഭയം തേടി പോയതുമില്ല. ബാംഗ്ലൂര്‍ പോലുളള നഗരത്തില്‍ ഒരുപെണ്‍കുട്ടി ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും. ഒരു ഓട്ടോ റിക്ഷ സംഘടിപ്പിച്ചു. നേരം പുലരുന്നത് മുതല്‍ ഇരുട്ടുന്നതുവരെ ഇത് ഓടിച്ചാണ് മകളെ നോക്കുന്നത്. അതുകൊണ്ടും കഴിഞ്ഞില്ല. വീട്ടുകാര്‍ തകര്‍ത്ത ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന മോഹം സാക്ഷാല്‍കരിക്കുവാനുളള ഒരുക്കത്തിലുമാണ് തുളസി. ഇതിനായി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചുകഴിഞ്ഞു. ഒന്നും എവിടെയും അവസാനിക്കുന്നില്ല. ഒരു വാതില്‍ അടയുമ്പോള്‍ പ്രതീക്ഷകളുമായി മറ്റൊരു വാതില്‍ തുറക്കുന്നുണ്ട്. തോല്‍ക്കാതിരിക്കുവാനുളള മനസ്സ് മാത്രം മതി കൂട്ടിന്-തുളസിക്ക് പറയുവാനുളളത് ഇത്രമാത്രം.

Share.

Leave A Reply

Powered by Lee Info Solutions