ഭാരത്‌ ഹോസ്പിറ്റല്‍ സമരം വിജയമെന്ന് യു.എന്‍.എ

0

ഭാരത്‌ ഹോസ്പിറ്റലില്‍ നടന്നു വരിക ആയിരുന്ന തൊഴില്‍ സമരം വിജയമെന്ന് യു.എന്‍.എ ഭാരവാഹി ജാസ്മിന്‍ ഷാ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജാസ്മിന്‍ ഷാ ഈ കാര്യം അറിയിച്ചത്.

പോസ്റ്റ്‌

സമരം ചെയ്ത 56 നേഴ്സുമാർക്കും അവരുടെ വീട്ടുകാരും കരാറിൽ സംതൃപ്തർ.കലവറയില്ലാതെ പിന്തുണച്ച ചെറിയ പാർട്ടികളാണെങ്കിലും നിലപാടിൽ കരുത്തുള്ളവർക്കും സമര സഹായ സമിതിക്കും പരാതികളില്ല.

ഞങ്ങളുടെ സമരത്തെ കരിവാരിത്തേക്കാൻ ശ്രമിച്ചവർക്കാണ് ഏറ്റവും സങ്കടം.

ആറ് വർഷം കഴിഞ്ഞു യുഎൻഎ പിറവിയെടുത്തിട്ട്.കൂടെ നിന്നവരെയെല്ലാം കഴിയാവുന്ന വിധം സംരക്ഷിക്കുന്നുണ്ട്. അത് കൊണ്ട് 56 നേഴ്സുമാർ പോരാടിയത് ഏറ്റവും അധികം ധാർഷ്ട്യം കാണിച്ച മാനേജ്മെന്റിനോട് 265 പേരിൽ 56 പേർ കാണിച്ച ചങ്കൂറ്റവും ആർജജവവും. വർഗ വഞ്ചകരോ, കരിങ്കാലികളോ അല്ല അവർ ധീരയായ പോരാളികൾ.അവർ ഇപ്പോൾ വിമർശിക്കുന്നവരുടെ മുന്നിൽ തന്നെ ഡിസംബർ 31 കഴിഞ്ഞാലും നഴ്സിംഗ് ജോലി ചെയ്യും മികച്ച ശംബളത്തിൽ കോട്ടയത്ത് തന്നെ.

ഇന്ന് വൈകുന്നേരം വിജയാഹ്ലാദ പ്രകടനമുണ്ട് കോട്ടയത്ത്

Share.

Leave A Reply

Powered by Lee Info Solutions