പാക്കിസ്ഥാനു ശക്തമായ താക്കീതുമായി യുഎസ്.

0

വാഷിങ്ടൻ ∙ പാക്കിസ്ഥാന്റെമേൽ സമ്മർദ്ദം ചെലുത്തി ഭീകരസംഘടനകൾക്കെതിരെ കടുത്ത നടപടിയെടുപ്പിക്കാൻ യുഎസിന്റെ ശ്രമം. താലിബാൻ, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയ്ക്കെതിരെ പാക്കിസ്ഥാൻ കടുത്ത നടപടിയെടുത്തില്ലെങ്കിൽ യുഎസ് ‘എല്ലാ വഴികളും’ പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നൽകി. ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലായ്മ ചെയ്യണമെന്നാണ് പാക്കിസ്ഥാന് യുഎസ് നൽകിയിരിക്കുന്ന കർശന നിർദേശം.

സുരക്ഷാ സഹായമായി പാക്കിസ്ഥാനു വർഷംതോറും നൽകിവരുന്ന രണ്ട് ബില്യണിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനുപിന്നാലെയാണ് ഈ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായി സുരക്ഷാ വിഷയം മാത്രമല്ല യുഎസ് ഉന്നയിക്കുന്നതെന്നും ഭീകരസംഘടനകളെ ഉൻമൂലം ചെയ്തില്ലെങ്കിൽ യുഎസിന്റെ മുന്നിൽ മറ്റുപല വഴികളുമുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഗുരുതരമായ വിധത്തിൽ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ പ്രത്യേക നിരീക്ഷണപ്പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തിയിരുന്നു. 33 ബില്യൺ ഡോളർ സഹായം കൈപ്പറ്റിയിട്ടും 15 വർഷമായി പാക്കിസ്ഥാൻ യുഎസിനെ വിഡ്ഢികളാക്കിയെന്ന് പുതുവർഷ ട്വീറ്റിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഭീകരരുടെ സുരക്ഷിത താവളമായി മാറിയ പാക്കിസ്ഥാനെ ഇനിയും സഹായിക്കുന്നതു തുടരാനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions