യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൊലീസുകാര്‍ മരിച്ചു

0

വിർജീനിയ: യുഎസിലെ വിർജീനിയ സ്റ്റേറ്റ് പൊലീസ് ഹെലികോപ്റ്റർ തകർന്ന് രണ്ടു പേർ മരിച്ചു. അൽബർമെയിൽ കൗണ്ടിയിലെ ഗോൾഫ് കോഴ്സിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

നാഷണലിസ്റ്റ് പാർട്ടി പ്രക്ഷോഭം നടക്കുന്ന ചർലോട്ടെസ്വില്ല നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്(എൻടിഎസ്ബി) സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.  പൈലറ്റുകളായ ലഫ്.എച്ച്.ജെയ് കുല്ലന്‍(48), ട്രൂപ്പര്‍ പൈലറ്റ് ബെര്‍ക് എംഎം ബേറ്റ്‌സ് എന്നിവരാണ് മരിച്ചത്. അപകടത്തിന് കാരണം അറിവായിട്ടില്ല. അപകടത്തിന് തൊട്ടുമുമ്പായി ഹെലികോപ്റ്റര്‍ വീടുകള്‍ക്ക് മുകളിലൂടെ താഴ്ന്ന് പറക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions