ഉഴവൂര്‍ വിജയന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

0

കൊച്ചി: എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. എന്‍.സി.പി കോട്ടയം ജില്ലാ കമ്മറ്റി നല്‍കിയ പരാതിയിലാണ് നടപടി.

മരണത്തിന് മുമ്ബ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions