വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ഗാനങ്ങളെത്തി

0

download (3)കുഞ്ചാക്കോ ബോബൻ – ശ്യാമിലി ജോഡികൾ ആദ്യമായി ഒന്നിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ ഗാനങ്ങൾ എത്തി. ആറ് ഗാനങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. സൂരജ് എസ്. കുറുപ്പാണ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിനാരായണൻ ബി. കെയുടേതാണ് ഗാനങ്ങൾ. വിജയ് യേശുദാസ്, ഹരിചരൺ, വിനീത് ശ്രീനിവാസൻ, വിധു പ്രതാപ്, സിതാര, മഡോണ സെബാസ്റ്റ്യൻ, സച്ചിൻ വാരിയർ, ഹെഷാം അബ്ദുൾ വഹാബ്, അശ്വതി കൃഷ്ണ കുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സൂരജ് എസ്. കുറുപ്പും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
നവാഗതനായ ഋഷി ശിവകുമാറാണ് ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനോജ് കെ. ജയൻ, രൺജി പണിക്കാർ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കർ, സുരേഷ് കൃഷണ, മുത്തുമണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രം വിഷുവിന് തിയെറ്ററുകളിലെത്തും.

Share.

Leave A Reply

Powered by Lee Info Solutions