രണ്ടുകാലുകളും അടിച്ചുപൊട്ടിച്ചു; വായില്‍ പശയൊഴിച്ചു; മാഫിയ സംഘം തട്ടിക്കൊണ്ടു പോയ മലയാളി ബിഎസ്‌എഫ് ജവാന്റെ ദുരന്തകഥ

0

മാനന്തവാടി: ഇതുപോലൊരു ദുരനുഭവം ആര്‍ക്കും ഉണ്ടാകരുതേയെന്നാണ് ബിഎസ്‌എഫ് ജവാനായ സുരേഷിന്റെ പ്രാര്‍ത്ഥന. ഒരുവര്‍ഷം മുൻപ് നാട്ടില്‍ ഓണം ആഘോഷിച്ച്‌ സൈനിക ക്യാമ്ബിലേക്ക് മടങ്ങവെയാണ് ബി.എസ്.എഫ് ജവാനായ തൃശ്ശിലേരി ആനപ്പാറ പുതിയപുരയില്‍ പി.എ. സുരേഷിനെ മാഫിയസംഘം തട്ടിക്കൊണ്ടുപോയത്. ‘അവര്‍ എന്റെ രണ്ടു കാലുകളും അടിച്ച്‌ പൊട്ടിച്ചു, വായില്‍ പശയൊഴിച്ചു, ആവശ്യങ്ങളെല്ലാം കഴിഞ്ഞശേഷം റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു” ബംഗാളില്‍ മാഫിയസംഘത്തിെന്റ പിടിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ സുരേഷിന് നടുക്കം വിട്ടുമാറിയിട്ടില്ല. കാലിന് ഗുരുതരമായി പരിക്കേറ്റ സുരേഷ് ഇപ്പോള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണത്തിന് മുന്‍കൈയെടുത്ത ഒ.ആര്‍. കേളു എംഎ‍ല്‍എ ആശുപത്രിയിലെത്തി സുരേഷിനെ കണ്ടു.

ബംഗാളിലെ നദിയ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്ബില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ടവരുമായി ബന്ധമുള്ള മാഫിയസംഘമാണ് തന്നെ പണം തട്ടാന്‍ വേണ്ടി തട്ടിക്കൊണ്ടുപോയതെന്ന് സുരേഷ് പറഞ്ഞു. ജോലിസ്ഥലമായ ഇന്‍ഡോറിലേക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ് 28നാണ് മടങ്ങിയത്. ബംഗളൂരുവില്‍നിന്ന് പോയ സുരേഷ് കൊല്‍ക്കത്തയിലെ കൃഷ്ണനഗറില്‍ സുഹൃത്തിനെ അന്വേഷിച്ച്‌ പോവുന്നതിനിടെയാണ് ചതിയില്‍ പെടുന്നത്. ഇയാളുടെ എ.ടി.എമ്മില്‍നിന്ന് പലപ്പോഴായി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പണം വരവ് നിലച്ചതോടെ സുരേഷിന്റെ ബന്ധുവായ സുധീഷിനെ ഫോണില്‍ ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെത്തിച്ചു. ഇയാളെയും പിടികൂടിയ സംഘം നാലുലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും തട്ടിയെടുത്ത് വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് സുരേഷിനെ കൊല്‍ക്കത്തയില്‍ വെച്ച്‌ കണ്ടെത്തിയത്. സഹോദരന്‍ സുമേഷിനെ സുരേഷ് വിളിക്കുകയും ബന്ധുക്കള്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തി സുരേഷിനെ നാട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു. നാട്ടിലെത്തിച്ച ഉടന്‍ മാനന്തവാടി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. സുരേഷ് ക്യാമ്ബിലെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ വീട്ടുകാര്‍ തിരുനെല്ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ഒ.ആര്‍. കേളു എംഎ‍ല്‍എ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിെന്റ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസ് സംഘം സുരേഷിനെ അന്വേഷിച്ച്‌ കൊല്‍ക്കത്തയില്‍ പോയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Share.

Leave A Reply

Powered by Lee Info Solutions