ഓണമാഘോഷിക്കാൻ ഇടിക്കുളയായി മോഹൻലാൽ; വെളിപാടിന്‍റെ പുസ്തകം റിവ്യൂ

0

മോഹൻലാൽ – ലാൽ ജോസ് കൂട്ടുകെട്ടിൽ ഒരു സിനിമയെന്നത് മലയാള സിനിമ പ്രേഷകരുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നസാക്ഷാത്കാരത്തിനാണ് ഈ ഓണക്കാലം സാക്ഷ്യം വഹിക്കുന്നത്. മൈക്കൾ ഇടിക്കുളയായും ഇടിയൻ ഇടിക്കുളയായും മോഹൻലാൽ എത്തുമ്പോൾ പ്രേഷകരും ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ജിമ്മിക്കി കമ്മൽ എന്ന ഗാനം ഏറ്റെടുത്ത പ്രേക്ഷകർ സിനിമയും ഏറ്റെടുത്തതായാണ് ആദ്യദിന റിപ്പോർട്ടുകൾ. കടലോര ഗ്രാമമായ ആഴിപൂന്തുറയിലെ നാട്ടുകാരുടെ ഹീറോയായ വിശ്വന്‍റെ ജീവിതത്തിലേക്ക് സഭയുടെ കീഴിലുള്ള കോളേജ് ക്യാമ്പസിലെ വൈസ് പ്രിൻസിപ്പലായ മൈക്കിൾ ഇടിക്കുളയും വിദ്യാർഥികളും ഒരു സാഹചര്യത്തിൽ കടന്നുചെല്ലുന്നതാണ് കഥാസന്ദർഭം.

മൈക്കൾ ഇടിക്കുളയായി മോഹൻലാലും വിശ്വനായി അനൂപ് മേനോൻ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സലീം കുമാറിന്‍റെ വൈസ് പ്രിൻസിപ്പൽ വേഷം പ്രേക്ഷകരെ കയ്യിലെടുക്കാൻ പോന്നതാണ്. ഒരു കോളേജിൽ 2 വൈസ് പ്രിൻസിപ്പലോ എന്ന ചോദ്യത്തിന് സിനിമ ഉത്തരം നൽകും. അപ്പാനി ശരതും ചെമ്പൻ വിനോദുമെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയായി പകർന്നാടി.

കോളേജ് രംഗങ്ങളും മാസ് ഇന്‍റർവെല്ലും ആദ്യ പകുതി മനോഹരമാക്കുമ്പോൾ, രണ്ടാം പകുതിയിൽ വിശ്വന്‍റെ നാട്ടിലേക്ക് കഥയെത്തുന്നു.ആദ്യപകുതിയിലെ മനോഹാരിത രണ്ടാം പകുതിയിൽ നിലനിർത്താനായോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ പ്രേക്ഷകരിൽ ഉണരുമെങ്കിലും ഉജ്വലമായ ക്ലൈമാക്സ് ആ കേട് തീർത്തു. ഇതോടെ വെളിപാടിന്‍റെ പുസ്തകം ഓണാഘോഷ ചിത്രങ്ങളിൽ മുന്നിലുണ്ടാകുമെന്ന് ഉറപ്പാണ്.  രണ്ട് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന നായിക അന്നാ രേഷ്മ രാജനാണ് മോഹൻലാലിന്‍റെ ജോഡിയായി സിനിമയിലെത്തുന്നത്.

അതേസമയം, ലാൽ ജോസിന്‍റെ വക ഒരു സർപ്രൈസും സിനിമയിൽ ഒളിച്ചിരിപ്പുണ്ട്- ആ സർപ്രൈസ് പ്രേക്ഷകർ തീയറ്ററിൽ ആസ്വദിക്കുക.

 

Share.

Leave A Reply

Powered by Lee Info Solutions