വിരാട്-അനുഷ്ക വിവാഹജീവിതത്തിന്റെ ഭാവി പ്രവചിച്ച്‌ ജ്യോതിഷികള്‍

0

ന്യൂഡല്‍ഹി: വിരാട്-അനുഷ്ക വിവാഹജീവിതത്തിന്റെ ഭാവി പ്രവചിച്ച്‌ ജ്യോതിഷികള്‍. വിവാഹം കഴിയുന്നതോടെ ഇരുവരുടെയും കരിയറില്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും രണ്ടുപേര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും രണ്ട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിരാടും അനുഷ്കയും പരസ്പരം ഈഗോ വളര്‍ത്താതെ പ്രശ്നങ്ങളെ നേരിട്ടില്ലെങ്കില്‍ അനന്തരഫലം മോശമായിരിക്കുമെന്നാണ് ചില ജ്യോതിഷികള്‍ ചാനലുകളില്‍ വന്നിരുന്ന് പറയുന്നത്.

വിരാടിനും അനുഷ്കയ്ക്കുമിടയില്‍ വൈകാരിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മാലവ് ഭട്ട് എന്ന ജ്യോതിഷി ഒരു വാര്‍ത്ത ചാനലില്‍ പ്രവചിച്ചത്. ഇത് ഇരുവരേയും മാനസികമായി ബാധിക്കാമെന്നും ഭട്ട് മുന്നറിയിപ്പ് കൊടുക്കുന്നു. ഇരുവരുടെയും വിവാഹജീവിതത്തിന്റെ വിജയകരമായ യാത്രയ്ക്ക് ഗ്രഹങ്ങളുടെ സ്വാധീനം നിര്‍ണായകമാണെന്നും അടുത്ത രണ്ടുവര്‍ഷം വിരാടിനും അനുഷ്കയ്ക്കും നിര്‍ണായകമായിരിക്കുമെന്നും ആ ജ്യോതിഷി പ്രവചിക്കുകയാണ്.

വിരാട് കോഹ്ലി-അനുഷ്ക ശര്‍മ വിവാഹം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വിവാഹ തീയതി ഇതുവരെ പുറത്തു വിടാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളുമാണ് പുറത്തു വരുന്നത്. ഇറ്റാലിയിലെ ടസ്കാനിയിലുള്ള ഹെറിറ്റേജ് റിസോര്‍ട്ടിലാണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത് ഡിസംബര്‍ പന്ത്രണ്ടോ പതിനെട്ടോ ആയിരിക്കും വിവാഹം നടക്കുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions