കന്യകാത്വമെന്ന കാണാചങ്ങലയും മലയാളിയുടെ സദാചാരബോധവും

0

പൊതുവെ ഡേറ്റിങ് ഗ്രൂപ്പുകളിലെ ഒരു ചൂട് പിടിച്ച ചർച്ചയാണ് പെണ്ണിന്റെ കന്യകാത്വവും ആദ്യമായി കിനിയുന്ന ചോരയുടെ കൗതകവുമെല്ലാം . .

അതിൽ സർവ്വ മാന്യന്മാരും പറയുന്നൊരു ഡയലോഗുണ്ട്
“വളരെ നേർത്ത ഒരു പാട പോലെയുള്ള ചർമ്മം പൊട്ടാൻ ഒന്ന് സൈക്കിൾ ചവിട്ടിയാൽ മതിയെന്നറിയാത്ത പൊട്ടന്മാരുണ്ടോ ? കഷ്ട്ടം തന്നെ . .
ഇന്നത്തെ കാലത്തും ഇതൊക്കെ നോക്കുന്നവരുണ്ടോ ?? “😕

കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്നല്ലേ ?
പക്ഷെ അവർ പറയാതെ പറയുന്ന ഒന്നുണ്ട് . അതായത് മരത്തിൽ കേറിയും ജിമ്മിൽ പോയമത് പൊട്ടിയാൽ ഞങ്ങ സഹിച്ചു .പക്ഷെ വിവാഹത്തിന് മുൻപ് മറ്റൊരുവനോടൊപ്പം സെക്സ് ആസ്വദിച്ചാണ് അത് നഷ്ടമായതെന്ന് പറയരുത് . .അത് ഞങ്ങ വെച്ച് പുറപ്പിക്കില്ല . .😏

അത്തരം പോസ്റ്റുകളിലൂടെ കണ്ണോടിച്ചാൽ പുരോഗമനത്തിന്റെ മുഖം മൂടിയണിഞ്ഞ പക്കാ സദാചാര വാദികളെ കണ്ടെത്താം .
ഞാൻ വെർജിനാണെന്നു പറയുന്ന പെൺകുട്ടിക്ക് ലൗ റിയാക്ഷനും ,അതേ അഭിപ്രായം പറയുന്ന ആൺകുട്ടിക്ക് പുച്ഛവും ഹ ഹ ഹ യും കൊടുക്കും.
എന്ന് വെച്ചാൽ ഒരു പെണ്ണ് ഇതൊന്നും ആസ്വദിക്കരുത് .അത് അച്ചടക്കവും
ഒരു ആണ് അച്ചടക്ക ലംഘനം നടത്താതത് അവന്റെ കഴിവ് കേടുമായാണ് വിലയിരുത്തുന്നത് . .

ഒരു പ്രണയം പൊട്ടി വിഷാദമൂകമായി വീട്ടിലിരുന്നാൽ അവരുടെ ആദ്യ ചോദ്യം അരുതായ്ക വല്ലതും സംഭവിച്ചോ ? എന്നായിരിക്കും . .
അവരോട് ഞാനാരെയും കൊന്നിട്ടില്ല ,പീഡിപ്പിച്ചിട്ടില്ല ,മോഷ്ടിച്ചിട്ടില്ലെന്നു ഉത്തരം കൊടുത്താൽ കേൾക്കാം അതല്ല ഞാൻ ഉദ്ദേശിച്ചതെന്ന് .
എന്ന് വെച്ചാൽ ഇതൊക്കെ ഒരു അരുതായ്കയേയല്ല . .അതിലും വലുതാണ് ശരീരം പങ്കു വെച്ച തെറ്റെന്നു ചുരുക്കം .പക്ഷേ അതേ ചോദ്യം ഒരു ആൺകുട്ടിക്ക് നേരിടേണ്ടി വരുന്നില്ലെന്നുള്ളിടത്താണ് ഇതിന്റെ ഇരട്ടത്താപ്പ് കിടക്കുന്നതു.
അതായത് പീഡിപ്പിച്ചവനും കള്ളനും കൊലപാതകിക്കും മതത്തിൽ സ്ഥാനമുണ്ട് ,പക്ഷെ അന്യമതത്തിൽ നിന്ന് വിവാഹം ചെയ്തവർ പടിക്ക് പുറത്തു കടക്കുകയെന്ന അതേ ന്യായം തന്നെ . .

ഇത്തരം വിഷയത്തിൽ അഭിപ്രായം പറയുന്ന പെൺകുട്ടികളോട്
താങ്കൾ വിവാഹിതയാണോ ? വിവാഹത്തിന് മുൻപ്sex ചെയ്തിട്ടുണ്ടോ ? കന്യകയാണോ ?
എന്നൊക്കെ ചോദിക്കുന്നതെന്തിനെന്ന് എനിക്കിനിയും മനസ്സിലാവുന്നില്ല .
അത് മറ്റൊരാൾ അറിയേണ്ട കാര്യമാണോ ? അല്ലെങ്കിൽ അറിഞ്ഞിട്ട് എന്താണ് പ്രയോജനം ?
അത് വെച്ചിട്ടാണോ ഒരാൾ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് . .
എന്തിന്റെ മാനദണ്ഡമായാണ് ഇതിനെ കാണുന്നത് 😕😕

സത്യത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് ശരിയായ ഉത്തരം കൊടുക്കേണ്ടതേയില്ല .
ഒരാളെന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് പോലെ മാത്രമാണ് ഇതും . .അയാളുടെ മാത്രം സ്വകാര്യതയാണ് സെക്സ്.
അത്തരം സ്വകാര്യതകൾ പങ്കു വെക്കണം എന്നാഗ്രഹിക്കുന്ന ഒരു ഇടുങ്ങിയ ചിന്താഗതിക്കാരൊനൊപ്പം ജീവിതം നയിക്കുന്നതിലും നല്ലതു ഒറ്റക്ക് ജീവിക്കുന്നതാണ്.

അല്ലെങ്കിൽ തന്നെ ഒരു പെൺകുട്ടിയുടെ കന്യകാത്വം കാത്തുസൂക്ഷിക്കുന്നത് കൊണ്ട് അവൾക്കോ സമൂഹത്തിനോ ഉള്ള പ്രയോജനമെന്തു ??
അത്തരം ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നു പുരുഷൻ ആഗ്രഹിക്കാനുള്ള കാരണം ??
പുരുഷനില്ലാത്ത കന്യകാത്വ പേടി പെണ്കുട്ടികളെന്തിന് ചുമക്കുന്നു ??
കന്യകനും ചാരിത്ര്യവാനുമില്ലാതെ എങ്ങനെയാണ് ഈ തുലാസ് ബാലൻസാവുന്നത് . .

വിവാഹത്തെ ലൈഗീകതയുടെ ലൈസൻസായി മുദ്രകുത്തിയിരിക്കുന്ന നമ്മുടെ നാട്ടിൽ പതിമൂന്ന് വയസ്സിൽ ആരംഭിക്കുന്ന ലൈംഗീക ത്വര ശമിപ്പിപ്പിക്കാൻ വീണ്ടുമിതിന്റെ ഇരട്ടിയും അതിൽ കൂടുതലും വര്ഷവും കാത്തിരിക്കേണ്ടി വരുന്നു . .

എന്നാൽ പ്രായാപ്പൂർത്തിയായതിനു ശേഷം താല്പര്യമുള്ള വ്യക്തിയോടൊപ്പം പൂർണ്ണ സമ്മതത്തോടെ ചെയ്യുന്ന സെക്സ് തൃപ്തികരവും ആസ്വാദ്യവുമാണെങ്കിൽ അതിൽ നിന്ന് കിട്ടുന്ന ഗുണങ്ങൾ പലതാണ് . .
അന്ന് വരെയും തലയിൽ ചുമന്നു നടന്ന പല വികലമായ കാഴ്ചപ്പാടിനെയും ,പേടിയെയും ,തെറ്റിധാരണകളെയും ,ഉത്കണ്ഠയേയും എടുത്തു കിണറ്റിലിടാൻ ഇത് സഹായിക്കും .
പിന്നീടുള്ള അവസരങ്ങളിൽ കൂടുതൽ താല്പര്യത്തോടെ ഇതിനെ സമീപിക്കാനും ശരീരത്തെയും ലൈഗീകതയെയും കുറിച്ചുള്ള അനാവശ്യ മഹത്വവൽക്കരണത്തെ പുറം കാലുകൊണ്ട് തട്ടിതെറിപ്പിക്കാനുമാവും .

ലൈംഗീകത എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ഏറ്റവും പച്ചയായ സ്നേഹ പ്രകടനം മാത്രമാണ് . അതുകൊണ്ടു തന്നെ പെൺകുട്ടികളോട് പറയാനുള്ളത് എന്താച്ചാ
നിങ്ങൾ കൈകോർത്തു പ്രണയിക്കുന്നവരെ പിരിയുമ്പോളുണ്ടാവുന്ന അതേ സങ്കടമേ സെക്സ് ചെയ്തു പ്രണയിച്ചവരെ പിരിയുമ്പോളുണ്ടാവേണ്ടതൊള്ളൂ..
അതായത് എനിക്കോന്തോ ഭീകരമായ നഷ്ട്ടം പറ്റിയെന്നോ എന്നിൽ നിന്ന് എന്തോ അവൻ കവർന്നെടുത്തെന്നോ നിങ്ങൾ ചിന്തിക്കരുത് . .അവനു നഷ്ടപ്പെടാത്ത ഒന്നും നിനക്കും നഷ്ടപ്പെടുന്നില്ല ..
ശരീരം പങ്കുവെച്ചതിന്റെ പേരിൽ
ഒരിക്കലുണ്ടായിരുന്ന പ്രണയം നഷ്ട്ടപ്പെട്ട ജീവിതത്തിനു വേണ്ടി വാശി പിടിച്ചു ബാക്കിയുള്ള ജീവിതവും ജീവനും നശിപ്പിക്കരുത് …

Asha Byju

Share.

Leave A Reply

Powered by Lee Info Solutions