വിഴിഞ്ഞം, സാധ്യതകൾ

2
[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text admin_label=”Text”]

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാവുന്നു. രാജ്യത്തിന്‍റെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന പദ്ധതിയാണ് ഒടുവിൽ തീരമണയുന്നത്. സാധാരണക്കാർക്കും വ്യവസായികൾക്കും മുന്നിൽ അനന്ത സാധ്യതകൾ തുറന്നിടുന്നതാണ് വിഴിഞ്ഞം തുറമുഖം. ഇതോടൊപ്പം തന്നെ  ഭാവിയിൽ രാജ്യത്തെ ആദ്യ മദർ പോർട്ട് എന്ന ഖ്യാതിയും വിഴിഞ്ഞത്തിന് സ്വന്തമാക്കാൻ സാധിക്കും.

വിഴിഞ്ഞം തുറമുഖം തീരക്കടലിൽ തന്നെ 24 മീറ്റർ വരെ ആഴം ലഭ്യമാകുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും അനുകൂലമായ ഘടകം. കണ്ടെയ്നർ വഴിയുള്ള ആഗോള വിപണന സാധ്യതകൾക്കായി വിഴിഞ്ഞം പദ്ധതി വഴി തെളിക്കും. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് നിർമിക്കുന്നതും ലോകത്തെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവുമായ തുറമുഖവും എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.

കേവലം 784 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള സിംഗപ്പൂർ കഴിഞ്ഞ വർഷം 2.5 കോടി കണ്ടയ്നർ കൈകാര്യം ചെയ്തു എന്നതു തന്നെ വിഴിഞ്ഞത്തിന്‍റെ സാധ്യതയ്ക്കു നേരെയുള്ള നല്ല ചൂണ്ടു പലകയാണ്. കേരളത്തിലെ റോഡുകളും, പാർക്കിങ് സൗകര്യങ്ങളും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിലുടെ ലഭിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 7525 കോടി രൂപയുടെ ടെൻഡറാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ചത്, ആകെ തുകയിൽ 4089 കോടി രൂപ അദാനി ഗ്രൂപ്പ് മുടക്കും ബാക്കി തുക കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് നൽകണം. ആറ് കിലോമീറ്റർ നീളമുള്ള തടാകവും 400 ഏക്കർ കണ്ടയ്നർ യാർഡും ബങ്കറിങ് സൗകര്യങ്ങളും റോഡ്-റെയ്ൽ  കണക്ഷനുമുണ്ട് എന്നതും വിഴിഞ്ഞത്തിന്‍റെ പ്രത്യേകതയാണ്.വിഴിഞ്ഞം യാഥാർഥ്യമായാൽ തൊഴിൽ സാധ്യതകളും വർധിക്കുമെന്നതാണ് സാധാരണ ജനങ്ങൾക്ക് പ്രതീക്ഷ പകരുന്ന ഘടകം. വിഴിഞ്ഞം തുറമുഖത്തിലൂടെ 18000 ടിഇയു ചരക്ക് നീക്കം നടത്താനാവുമെന്നാണ് കണക്കുകൂട്ടൽ.

ഇന്നത്തെ നിലയിൽ കബോട്ടാഷ് നിയമപ്രകാരം ഇന്ത്യൻ കപ്പലുകൾക്ക് മാത്രമെ ഇവിടെ അടുക്കാൻ സാധിക്കു. ഇന്ത്യയിലെ ഒരു പോർട്ടിൽ നിന്ന് മറ്റൊരു പോർട്ടിലേക്ക് ചരക്ക് കൊണ്ട് പോകുന്നതിന് വിദേശ ഷിപ്പിങ് കമ്പനികളെ വിലക്കുന്നതാണ് കബോട്ടാഷ് നിയമം. തദ്ദേശീയമായ ഷിപ്പിങ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രാജ്യങ്ങളും കബോട്ടാഷ് നിയമങ്ങൾ കർശനമാക്കുമ്പോൾ ഇന്ത്യയിൽ അത് ഇളവ് ചെയുന്നതിനെ രാജ്യത്തെ ഷിപ്പിങ് കമ്പനികൾ എതിർക്കുന്നുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖം ലാഭകരമാകണമെങ്കിൽ നിയമത്തിൽ ഇളവ് വരുത്തണമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

[/et_pb_text][/et_pb_column][/et_pb_row][et_pb_row][et_pb_column type=”1_3″][et_pb_image admin_label=”Image” src=”http://24x7news.org/wp-content/uploads/2015/08/vizhinjam1.jpg” show_in_lightbox=”off” url=”http://24x7news.org/2015/08/11/vizhinjam-port-4/” url_new_window=”on” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചിങ്ങം ഒന്നിന്

[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_image admin_label=”Image” src=”http://24x7news.org/wp-content/uploads/2015/08/port3.jpg” show_in_lightbox=”off” url=”http://24x7news.org/2015/08/11/vizhinjam-port-2/” url_new_window=”on” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

രാഷ്ട്രീയം കളിച്ച് പദ്ധതി നഷ്ടപ്പെടുത്തരുത്

[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_image admin_label=”Image” src=”http://24x7news.org/wp-content/uploads/2015/08/master-plan.jpg” show_in_lightbox=”off” url=”http://24x7news.org/2015/08/08/vizhinjam-port-3/” url_new_window=”on” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചരിത്രത്തിലെ വിഴിഞ്ഞം

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Share.

Leave A Reply

Powered by Lee Info Solutions