പകല്‍ സമയങ്ങളില്‍ നിരാഹാരം; രാത്രിയില്‍ ഉല്ലാസയാത്ര!! വി മുരളീധരന്റെ ദൃശ്യങ്ങള്‍ പുറത്ത്

3

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന ബിജെപി നേതാവ് വി മുരളീധരന്‍ പുതിയ വിവാദത്തില്‍. നിരാഹരമനുഷ്ടിക്കുന്നതിനിടയില്‍ അര്‍ദ്ധരാത്രി കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വേദിയില്‍ നിന്നും രാത്രയില്‍ പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഫയലുംപിടിച്ച് കാറില്‍ കയറുന്ന മുരളീധരന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്. പകല്‍ സമയത്ത് ഏറെ അവശനായി കാണപ്പെടുന്ന ബിജെപി നേതാവ് രാത്രിയില്‍ ഏറെ ഉന്മേഷവാനാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ് പകല്‍ സമയങ്ങളില്‍ മുരളീധരന്‍. ഇതെല്ലാം വെറും നാടകമാണെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. 9 ദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ മുരളിധരനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബിജെപി പറയുന്നു.

Share.

3 Comments

  1. Verghese Chakko Pulikottil on

    പകല്‍ സമയത്ത് ഏറെ അവശനായി കാണപ്പെടുന്ന ബിജെപി നേതാവ് രാത്രിയില്‍ ഏറെ ഉന്മേഷവാനാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഉന്മേഷത്തിന്റെ രഹസ്യം, പതഞ്ജലി ആട്ട നൂഡിൽസ്.

Leave A Reply

Powered by Lee Info Solutions