താജ്മഹല്‍ മാത്രമല്ല ജമാ മസ്ജിദും അമ്പലമായിരുന്നു എന്നു ‘ഇന്‍റര്‍നെറ്റ് ഹിന്ദു’

0

താജ്മഹലിനെ ശിവക്ഷേത്രമാക്കാന്‍ ഉള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ പൊടിപോടിക്കവേ ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും മസ്ജിദുകളും മുന്‍ കാലങ്ങളില്‍ അമ്പലങ്ങളില്‍ ആയിരുന്നു എന്ന് ആരോപിക്കുന്ന രീതിയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രസിദ്ധീകരിച്ച ചില ബ്ലോഗുകളിലെയും, വെബ്സൈറ്റുകളിലെയും കല്പിത എഴുത്തുകള്‍ എടുത്തുകാട്ടിയാണ് ഇപ്രകാരം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഏതാണ്ട് ഒരേ സ്വഭാവത്തില്‍ ഉള്ള എഴുത്തുകള്‍ പ്രസിദ്ധീകരിച്ച ഈ വെബ്സൈറ്റുകള്‍ കൃത്യമായ രീതിയില്‍ പ്രോപഗാണ്ട പരത്തിവിടാന്‍ വേണ്ടിയിട്ടുള്ളവ ആണെന്നും ഒറ്റ നോട്ടത്തില്‍ വ്യകതമാവുന്നവയാണ്.

vsrsnews, internethindu, agniveer, booksfact എന്നിങ്ങനെ പേരുള്ള സൈറ്റുകളില്‍ ആണ് ഈ വാര്‍ത്താ ഡാറ്റ സഹിതം എന്ന രീതിയില്‍ പ്രസിദ്ധീകരിചിട്ടുള്ളത്. ഇവയെ കൂടാതെ മറ്റനേകം വെബുകളിലും ഡിസകഷന്‍ ഫോറങ്ങളിലും ഈ വാര്‍ത്ത പ്രചരിക്കുന്നു എന്നത് ഒരു സിമ്പിള്‍ ഗൂഗിലെ സെര്‍ച്ചിലൂടെ മന്സസിലാക്കാന്‍ കഴിയും. ഈ വാര്‍ത്തകളുടെ ഉറവിടം എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. എന്ത് തന്നെ ആയാലും ഇത്തരം വാര്‍ത്തകള്‍ കണ്ടു തെറ്റിദ്ധരിക്കപെട്ടാണ് പ്രമുഖ നേതാക്കള്‍ വരെ താജ്മഹലിനെ ശിവക്ഷേത്രമാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നതാണ് കാര്യം.

Share.

Leave A Reply

Powered by Lee Info Solutions