നിരാശ സമ്മാനിച്ച് വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ആദ്യപകുതി; ഓണക്കാലത്ത് ദിലീപ് ചതിച്ചു

0

കൊച്ചി: ദിലീപ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലെത്തിയ സുന്ദര്‍ദാസ് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് റിവ്യു പുറത്തുവന്നു. ഇടക്കാലത്ത് നിലവാരമില്ലാത്ത കോമഡികള്‍ ചെയ്ത് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച ദിലീപ് ചിത്രങ്ങളുടെ ആവര്‍ത്തനമാണ് വെല്‍കം ടു ദി സെന്‍ഡ്രല്‍ ജയില്‍. ഉണ്ണിക്കുട്ടനെന്ന കഥാപാത്രമായി ദിലീപ് നിറഞ്ഞുനില്‍ക്കുന്നതൊഴിച്ചാല്‍ കാര്യമായ പ്രതീക്ഷകള്‍ സമ്മാനിക്കാതെയാണ് ആദ്യപകുതി അവസാനിക്കുന്നത്.

നാദിര്‍ഷ ഈണം നല്‍കിയ ടൈറ്റില്‍ ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഈ ഗാനംമാത്രമാണ് ആദ്യപകുതിയില്‍ മികച്ചതെന്ന് പറയുവാന്‍ സാധിക്കുകയുളളു. നാടോടിമന്നന്‍, മര്യാദരാമന്‍, ശൃങ്കാരവേലന്‍ തുടങ്ങിയ പരാജയ ദീലീപ് ചിത്രങ്ങളിലേക്ക് ഒന്നുകൂടിയെന്ന് മാത്രമേ വെല്‍കം ടു സെന്‍ട്രല്‍ ജയിലിനേകുറിച്ച് പറയുവാന്‍ സാധിക്കുകയുളളു. കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാതെ അവസാനിക്കുന്ന സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്ത പകുതിയും ഇതില്‍കൂടുതല്‍ പ്രതീക്ഷയ്ക്കരുത്.

Share.

Leave A Reply

Powered by Lee Info Solutions