ഡിലീറ്റ് ചെയ്ത വാട്സാപ്പ് മെസേജുകള്‍ വീണ്ടും വായിക്കാം

0

വാട്സാപ്പില്‍ ഏറ്റവും അവസാനമായി വന്ന ഫീച്ചറാണ് അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള അവസരം. എന്നാല്‍ ടെക് വിദഗ്ധര്‍ പറയുന്നത് നീക്കം ചെയ്ത മെസേജുകള്‍ വീണ്ടും വായിക്കാമെന്നാണ്.ഫോണ്‍ സ്ക്രീനില്‍ നിന്നു മാത്രമാണ് ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ അപ്രത്യക്ഷമാകുന്നത്. എന്നാല്‍ ഫോണില്‍ തന്നെ വാട്സാപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതു മുതലുള്ള മെസേജുകള്‍ കിടപ്പുണ്ട്.

വാട്സാപ്പിലെ നീക്കം ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാമെന്ന് കണ്ടെത്തിയത് സ്പാനിഷ് ആന്‍ഡ്രോയ്ഡ് ബ്ലോഗറാണ്. ഡിലീറ്റ് ചെയ്ത മെസേജുകള്‍ അയച്ച വ്യക്തിക്കും സ്വീകരിച്ചയാള്‍ക്കും തിരിച്ചെടുത്ത് വായിക്കാം. ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്യുന്ന എല്ലാം സൂക്ഷിക്കുന്നുണ്ട്.

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്റെ സഹായം ഉണ്ടെങ്കില്‍ മെസേജ് തിരിച്ചെടുക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആപ്പ് ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആന്‍ഡ്രോയ്ഡ് നോട്ടിഫിക്കേഷന്‍ ലോഗില്‍ മെസേജുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കും.

Share.

Leave A Reply

Powered by Lee Info Solutions