മമ്മൂട്ടിയുടെ ഗാങ്ങ്സ്സ്റ്റര്‍ ഡയലോഗ് വെറുതെ അല്ല; ‘നിങ്ങളുടെ മരണം നിങ്ങള്‍ ഓര്‍ത്തിരിക്കും’ എന്ന് പുതിയ പഠനങ്ങള്‍

0

മരണം അതിന്‍റെ എല്ലാ നിഗൂഡതകളുമായി വീണ്ടും ജീവബിന്ദുക്കളെ അതിശയിപ്പിക്കുന്നു. മരണവും, മരണാനന്തരജീവിതവും എന്നും മാനവരാശിയുടെ ചിന്താമേഖലകള്‍ക്കപ്പുറത്തെ ചുരുളഴിയാത്ത രഹസ്യമായി തുടരുന്ന അവസ്ഥയില്‍ ഏറ്റവും പുതിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആയാണ് പുറത്തു വരുന്നത്.

ന്യൂയോര്‍ക്ക്‌ ലങ്കോന്‍ സര്‍വ്വകാലാശാലയിലെ ഡോക്ട്ടര്‍ സാം പാര്‍നിയയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളാണ് മരണാനന്തരജീവിതത്തെ കുറിച്ചുള്ള നിഗമനങ്ങളെ കുറിച്ച് വെളിച്ചം വീശുന്ന പുതിയ കാഴ്ചപാടുകള്‍ കൊണ്ട് വന്നത്.  ശാരീരികമായി മരണം നടന്നാലും ഉപബോധമനസ്സ് പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നാണു പ്രധാന കണ്ടു പിടിത്തം.

ഹൃദയാഘാതം വന്നവരിലാണ് ഈ സംഘം പഠനം നടത്തിയത്.  തീവ്രമായ ഹൃദയാഘാതം വന്നു സാങ്കേതികമായി മരണം നടന്നു പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരില്‍ നടന്ന പഠനമാണ് ഈ വിവരങ്ങള്‍ കൊണ്ട് വന്നത്.  ഇവരില്‍ പലര്‍ക്കും സാങ്കേതികമായി മരണം നടന്ന ശേഷവും തങ്ങള്‍ക്ക് ചുറ്റും നടന്ന കാര്യങ്ങളെ കുറിച്ചും സംഭാഷണങ്ങളെ കുറിച്ചും അറിവ് ഉണ്ടായിരുന്നു. തങ്ങളുടെ മരണം ഡോക്ട്ടര്‍മാര്‍ പറഞ്ഞതും ഇവര്‍ കേട്ടിരിരുന്നു എന്നാണു ഇതിലെ മറ്റൊരു കാര്യം.

ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ചെയ്യുമ്പോള്‍ ആണ് സാങ്കേതികമായി മരണം ഉറപ്പിക്കുന്നത്.  ഇങ്ങനെയുള്ള സമയത്തും ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് മനുഷ്യനുണ്ട് എന്നത് ശാത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2013-ഇല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ അനസ്തേഷ്യ നല്‍കി ഹൃദയാഘാതം വന്ന എലികളില്‍ നടന്ന പഠനത്തില്‍ അവയുടെ തലച്ചോറിലെ സിഗ്നലുകള്‍ മുന്നത്തെകാളും ആക്ക്റ്റീവ് ആയ അവസ്ഥയില്‍ ആണ് ഉണ്ടായത് എന്ന് കണ്ടെത്തിയിരുന്നു.

ഗാങ്ങ്സ്സ്റ്റര്‍ സിനിമയില്‍ ‘നിന്റെ മരണം നീ എന്നും ഓര്‍ത്തിരിക്കണം’ എന്ന്  മമ്മൂട്ടി ഡയലോഗ് അടിക്കുമ്പോള്‍ ഇതൊക്കെ മുന്നേ അറിയുന്ന അയ്യര്‍ ദി ഗ്രേറ്റ് ആയിരുന്നോ ഈ ഡയലോഗ് എഴുതിയ അഹമ്മദ് സിദ്ധിക്ക് അഥവാ മിറാഷ് കെ.ടി എന്നതാണ്  മറ്റൊരു നിഗൂഡത 😉

Share.

Leave A Reply

Powered by Lee Info Solutions