ഡാമിന് മുകളിൽ നിന്നും ഒരു ബാസ്കറ്റ് ബോൾ ഷോട്ട്; വീഡിയോയിൽ അത്ഭുതപ്പെട്ട് സോഷ്യൽമീഡിയ

0

415 അടി ഉയരമുള്ള ടാസ്മാനിയായിലെ ഗോർഡൻ ഡാമിലാണ് ഒരു അത്യപൂർവ റെക്കോർഡ് കുറിച്ച സംഭവം നടന്നത്. ഏകദേശം 126.മീറ്റർ ഉയരമുള്ള ഡാമിന് മുകളിൽ നിന്നും ഒരു ബാസ്ക്കറ്റ് ബോൾ താഴേക്ക് എറിഞ്ഞാൽ അത് എവിടെ വീഴുമെന്ന് നമുക്ക് പറയാനാകില്ല. ഏകദേശ സ്ഥലം മനസിലായാലും അത് കൃത്യമായി ബാസ്ക്കറ്റിനുള്ളിൽ വീഴ്ത്തുമെന്ന് ആരും വീമ്പ് പറയില്ലെന്നുറപ്പ്.

പക്ഷേ ഒരു യുവാവ് ഈ ഉയരത്തിൽ നിന്നും കൃത്യമായി ബാസ്ക്കറ്റ് ബോൾ ഷോട്ട് ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുകയാണ്. വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നതോടെ യുവാവിനെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ലോകം.

Share.

Leave A Reply

Powered by Lee Info Solutions