സ്വാദേറും ക്രിസ്തുമസ് സ്പെഷ്യൽ പ്ലം കേക്ക്

0

ക്രിസ്തുമസ് ആഘോഷത്തില്‍ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. എന്നാൽ ഇവ കടകളിൽ നിന്നും വാങ്ങാറാണ് നമ്മുടെ പതിവ്. ഈ പതിവ് നമുക്കൊന്ന് തെറ്റിക്കാം. വീടുകളിൽ തന്നെ സ്വാദിഷ്ടമായ പ്ലം കേക്ക് തയ്യാറാക്കാം.

ചേരുവകൾ

  1. ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് ് എല്ലാം കൂടി ബ്രാൻഡിയിൽ ഒരാഴ്ച കുതിർത്തത് – രണ്ട് കപ്പ് ( കശുവണ്ടി, ബദാം, ഉണക്കമുന്തിരി, ടൂട്ടി ഫ്രൂട്ടി, അപ്രിക്കോട്ട്, ഇന്തപ്പഴം, വാൾ നട്ട്)
  2.  പഞ്ചസാര – 150 ഗ്രാം, ബട്ടർ- 150 ഗ്രാം, മുട്ട – 5 എണ്ണം.
  3. ഓറഞ്ചിന്‍റെ തൊലി ചുരണ്ടിയത് – 2 എണ്ണം, വാനില എസൻസ്- ഒരു ടേബിൾ സ്പൂൺ, ജാതിക്ക, ഏലക്ക, ഗ്രാമ്പൂ, പട്ട എന്നിവ പൊടിച്ചത് – ഒരു ടേബിൾ സ്പൂൺ, പഞ്ചസാര കരിച്ചത് – കാൽ കപ്പ്, ഉപ്പ് -രണ്ട് നുള്ള്.
  4. മൈദാ മാവ്- 150 ഗ്രാം, ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ, സോഡാപ്പൊടി – ഒരു ടീസ്പൂൺ ഇവ അരിപ്പയിലിട്ട് അരിച്ച് വയ്ക്കുക.

രണ്ടാമത്തെ ചേരുവ ഒരു വലിയ പാത്രത്തിലാക്കി അടിച്ച് പതപ്പിച്ച് ഇതിലോട്ട് മൂന്നാമത്തെയും നാലാമത്തെയും ചേരുവയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തന്നെ ഒന്നാമത്തെ ചേരുവയും ചേർത്തിളക്കുക.

ശേഷം ബട്ടർ പുരട്ടി മൈദ തൂകി വച്ചിരിക്കുന്ന കേക്ക് ടിന്നിൽ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒഴിച്ച് 180 ഡിഗ്രി ചൂടായി കിടക്കുന്ന ഓവനിൽ 50 മിനിറ്റ് ബേക്ക് ചെയ്തു എടുക്കുക. ശേഷം തണുത്തു കഴിഞ്ഞ് ടൂത്ത് പിക് കൊണ്ടു കേക്കിന് മുകളിലായി എല്ലായിടത്തും ചെറിയ സുഷിരങ്ങൾ ഇട്ട് മുകളിലായി ബ്രാൻഡി അല്ലെങ്കിൽ വൈൻ ഒഴിച്ചുകൊടുക്കുക. അലൂമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞു രണ്ടു ദിവസം വച്ചതിനു ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.

Share.

Leave A Reply

Powered by Lee Info Solutions