സര്‍ജറിക്കു വേണ്ടി എക്സറേ എടുത്തു; എക്സറെയില്‍ തെളിഞ്ഞത്…. കണ്ടാല്‍ ഞെട്ടിപോകും!!!

0

ജയ്പ്പൂര്‍:കാലു വേദനയും പ്രമേഹവും നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് രാജസ്ഥാന്‍ സ്വദേശി ബദ്രിലാല്‍ മീണ ഡോക്ടറെ കാണാന്‍ തിരുമാനിച്ചത്. ഇതിനായി കോട്ട റെയില്‍വെ സ്റ്റേഷനിലെ ആശുപത്രിയിലെത്തിയ 56 കാരന്‍ സര്‍ജറിക്കു വിധേയനായി. അതോടെ തന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമായി എന്നാണ് ഇയാള്‍ വിചാരിച്ചത്. എന്നാല്‍ പ്രശ്നങ്ങല്‍ തുടങ്ങിയത് അവിടെ നിന്നായിരുന്നു.

സര്‍ജറിയുടെ ആവശ്യത്തിനായി എക്സ്റെ എടുത്തിയിരുന്നു. എന്നാല്‍ എക്സറെയില്‍ തെളിഞ്ഞത് ശരീരത്തിനുള്ളിലുണ്ടായ 76 മൊട്ടു സൂചികളായിരുന്നു.ശരീരത്തിന്റെ വിവിധഭാഗങ്ങളാലായിട്ടാണ് മെട്ടുസൂചികള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ തൊലികള്‍ക്കുള്ളിലായാണ് സൂചികള്‍ എല്ലാം എക്സറെയില്‍ തെളിഞ്ഞത്. കഴുത്തിലും കൈയിലും കാലിലുമണ് പിന്നുകളിലധികവും കണ്ടെത്തിയത്.

റെയില്‍വെ ജീവനക്കാരനായ മീണയുടെ ശരീരത്തില്‍ എങ്ങനെയാണ് മൊട്ടുസൂചികള്‍ എത്തിയതെന്ന് അറിയില്ല. മാറ്റാരെങ്കിലും ബോധംകെടുത്തിയ ശേഷം മീണയുടെ തൊലിപുറത്തു കയറ്റിയതാണെങ്കില്‍ മുറുവിന്റെ പാടുകള്‍ ശരീരത്ത് കാണുമായിരുന്നു. എന്നാല്‍ ഇയാളുടെ ശരീരത്ത് മുറിവിന്റെ പാടുകളൊന്നുതന്നെയില്ലാ. എന്നാല്‍ ഇത്രയുമധികം മൊട്ടു സൂചികള്‍ ശരീരത്തിലുണ്ടായിട്ടും അന്താരവയവങ്ങളിലൊന്നും തന്നെ ഇവ എത്തിയിട്ടില്ലയെന്നതു ഡോക്ടര്‍മാരെ കുഴക്കുന്ന ചോദ്യമാണ്.

മീണ സൂചികള്‍ വിഴുങ്ങിയിരുന്നെങ്കില്‍ അവ എത്തേണ്ടിയിരുന്നത് വയറിനുള്ളിലോ അന്നനാളത്തിലേയായിരുന്നുവെന്നു മീണയെ ചികിത്സിച്ച കോട്ട റെയില്‍വെ സ്റ്റേഷനിലെ സര്‍ജന്‍ പറയുന്നു.കൂടാതെ പ്രമേഹ രോഗിയായതില്‍ സര്‍ജറി നടത്തി മൊട്ടു സൂചികള്‍ പുറത്തെടുത്താല്‍ മീണയുടെ ജീവനെ തന്നെ ബധിക്കുമോ എന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions