മാനസിക പിരിമുറുക്കങ്ങള്‍ക്ക് യോഗ പരിഹാരമാണോ?

0

ശാരീരികവും മാനസികവും ആത്മീയവും വൈകാരികവുമായ തലങ്ങളുടെ കൂടിച്ചേരല്‍ ആണ് യോഗ. ഇതിലൂടെ ആര്‍ജിച്ചെടുക്കുന്ന പൂര്‍ണാരോഗ്യവും.വെറുതെ യോഗ ചെയ്തിട്ടു കാര്യമില്ല. ഓരോ യോഗാഭ്യാസം ചെയ്യുമ്പോഴും മനസ്സ് ശരീരത്തിലേക്ക് കേന്ദ്രീകരിക്കണം. ഫലം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. യോഗ ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം.പത്തു വയസ്സ് മുതല്‍ കുട്ടികളെ യോഗ അഭ്യസിപ്പിച്ചു തുടങ്ങാം. ഈ പ്രായത്തിനു മുൻപ് ഒരിടത്ത് തന്നെ അടങ്ങിയിരുന്ന് യോഗ ചെയ്യാനുളള സന്നദ്ധത കുട്ടികള്‍ക്ക് ഉണ്ടാകില്ല. യോഗയോ ടുളള താത്പര്യമുണ്ടാക്കിയെടുത്ത് അത് ശീലിപ്പിക്കുകയാണെങ്കില്‍ ഈ പ്രായമെങ്കിലും ആകണം.

ചെറിയ കളികളിലൂടെയും മറ്റും കുട്ടികള്‍ക്ക് യോഗയോടുളള താത്പര്യം വര്‍ധിപ്പിക്കാം.ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്ക് ശാന്തസ്വഭാവം വരുത്താന്‍ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുളള കുട്ടിയെക്കൊണ്ട് എല്ലാ ദിവസവും പ്രാണായാമം ചെയ്യിച്ചാല്‍ ഉത്സാഹവും സന്തോഷവും കൂടും. പഠനത്തില്‍ ശ്രദ്ധ, കാര്യങ്ങള്‍ ഗ്രഹിക്കാനുളള കഴിവ്, ശാരീരിക ക്ഷമത എന്നിവ കൂടുന്നതിനു യോഗ സഹായിക്കും.

രാവിലെയോ വൈകിട്ടോ യോഗ ചെയ്യാം. പക്ഷേ, പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം വെറും വയറ്റില്‍ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ആഹാരത്തിനു ശേഷം ഉടനേ യോഗ ചെയ്യരുത്. പ്രധാന ആഹാരത്തിനു ശേഷം മൂന്നര മണിക്കൂര്‍ കഴിഞ്ഞും ലഘു ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂര്‍ കഴി!ഞ്ഞും യോഗ ചെയ്യാം.
ഇല്ല. ഓരോരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകള്‍ ചെയ്യാവൂ. തുടക്കക്കാര്‍ക്കും പ്രായമുളളവര്‍ക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവര്‍ത്തിക്കുമ്ബോള്‍ അതിന്റെ പടി കൂടി വിലയിരുത്തണം. അങ്ങനയേ കൃത്യമായ നില (പൊസിഷന്‍)കളിലേക്ക് എത്താന്‍ സാധിക്കൂ.

Share.

Leave A Reply

Powered by Lee Info Solutions