അശ്രദ്ധയോടെ അനുമതിയില്ലാത്ത ഉത്തേജകമരുന്ന് കഴിച്ചു; യൂസഫ്‌ പത്താനെ ബി.സി.സി.ഐ പുറത്താക്കി

0

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബറോഡയുടെ കുന്തമുനയുമായ യൂസഫ് പത്താന്‍ ഉത്തേജക പരിശോധനയില്‍ പിടിയില്‍. സമീപകാലത്ത് നടന്ന ഉത്തേജക പരിശോധനയില്‍ യൂസഫ് പത്താന്റെ ശരീരത്തില്‍ നിന്നും നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് ബിസിസിഐ പത്താനെ ബറോഡ ടീമില്‍ നിന്നും പുറത്താക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ രഞ്ജിയിലെ ഈ സീസണില്‍ തകര്‍പ്പന്‍ തുടക്കമാണ് യൂസഫ് പത്താന്‍ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഇരുഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ താരം എന്നാല്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പത്താനെ ടീമില്‍ നിന്നും പുറത്താക്കിയത്.

അതെസമയം യൂസഫ് പത്താന്റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെര്‍ബ്യൂട്ടലൈന്‍ എന്ന നിരോധിത വസ്തു അടങ്ങിയ ബ്രോസീത്ത് എന്ന മരുന്ന് കഴിച്ചതാണ് യൂസഫിന് വിനയായത്. മുന്‍ കൂട്ടി അനുമതി വാങ്ങാതെ ടെര്‍ബ്യൂട്ടലൈന്‍ അടങ്ങിയ മരുന്ന് കഴിക്കാന്‍ കളിക്കാര്‍ക്ക് അനുമതിയില്ല. ഇത് ശ്രദ്ധിക്കാതെ മരുന്ന് കഴിച്ചതാണ് പത്താന് വിനയായതത്രെ.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് യൂസഫ് പത്ത്. 2012 ഐപിഎല്ലിനിടെ ഡല്‍ഹി ബൗളര്‍ പ്രദീപ് സംഗവാനും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 18 മത്സത്തെ വിലക്കാണ് താരത്തിന് നേരിടേണ്ടിവന്നത്.

ഇന്ത്യയ്ക്കായി 57 ഏകദിനവും 22 ടി20യും കളിച്ചിട്ടുളള താരമാണ് യൂസഫ് പത്താന്‍. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി ടീം ഇന്ത്യയുടെ ജഴ്‌സി പത്താന്‍ അണിഞ്ഞത്.

pavilion end

Share.

Leave A Reply

Powered by Lee Info Solutions