ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേല്‍ സൈന്യം. വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നുവെന്നും സൈന്യം അറിയിച്ചു.
ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങള്‍ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രയേലില്‍ നിന്നുമായി കണ്ടെത്തി. അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തു. കഴിഞ്ഞ രാത്രി ആരും നുഴഞ്ഞു കയറാന്‍ ശ്രമിച്ചിട്ടില്ല.
എന്നാല്‍ ഇനിയും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടാകാം. ഹമാസ് തകര്‍ത്ത അതിര്‍ത്തികള്‍ വീണ്ടും അടച്ചു. അതിര്‍ത്തിയില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെച്ട് അറിയിച്ചു.
യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും പൂര്‍ത്തിയാക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നു പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കി. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണു യുദ്ധം കടുക്കുമെന്നു വ്യക്തമാക്കിയുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനം