ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പ്രക്ക്യാപിച്ചു. യുദ്ധക്കളത്തിലായാലും കളിസ്ഥലത്തായാലും ഒരു സൈനികൻ എല്ലായ്പ്പോഴും പ്രകടനം കാഴ്ചവെക്കുന്നത് അർപ്പണബോധത്തോടെ യും അച്ചടക്കത്തോടെയും ആണെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. “ഓരോ സൈനികനുള്ളിലും ഒരു കളിക്കാരനുണ്ട്, ഓരോ കളിക്കാരനുള്ളിലും ഒരു സൈനികനുണ്ട്” അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. കളിക്കാരുടെ പ്രകടനം അതിവേഗം വളരുന്നതും ശക്തവുമായ ഒരു പുതിയ ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നു, പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സിംഗ് ഉദ്ധരിച്ചു.