ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനെ തകർത്ത് യുറഗ്വായ്. നെയ്മറും വിനാഷ്യസും ജീസസും റോഡ്രിഗോയും കസെമിറോയുമെല്ലാം അണിനിരന്ന ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുറഗ്വായ് തകർത്തുവിട്ടത്. ഡാർവിൻ ന്യൂനെസും നിക്കോളാസ് ഡെലാക്രൂസുമാണ് യുറഗ്വായുടെ ഗോളുകൾ നേടിയത്. ഗോളിനൊപ്പം ഒരു അസിസ്റ്റുമായി ന്യൂനെസ് തിളങ്ങി. തുടർച്ചയായ രണ്ടാം മത്സരമാണ് ബ്രസീൽ ജയമില്ലാതെ അവസാനിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ വെനസ്വേല ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു. ദക്ഷിണ അമേരിക്ക യോഗ്യതാ മത്സരങ്ങളിൽ 2015-ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ തോൽവി വഴങ്ങുന്നത്. ജയത്തോടെ നാല് കളികളിൽ നിന്ന് ഏഴ് പോയന്റുമായി യുറഗ്വായ് രണ്ടാം സ്ഥാനത്തെത്തി. ബ്രസീൽ മൂന്നാം സ്ഥാനത്താണ്.
ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീലിനെ തകർത്ത് യുറഗ്വായ്

By24x7news.org
Oct 18, 2023 #ബ്രസീലിനെ തകർത്ത്, #മോണ്ടിവിഡിയോ, #യുറഗ്വായ്, #യോഗ്യതാ മത്സരം, #ലോകകപ്പ്
