ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുത് എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വന്തം നിലയ്ക്ക് അപ്പീൽ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്തീരുമാനം.നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെ ഭാഗമാണ് കരിമരുന്ന് പ്രയോഗം എന്ന് ബോർഡ് പ്രസിഡന്റ് എസ് അനന്തഗോപൻ . അഭിഭാഷകരുടെ ഉപദേശം സ്വീകരിച്ച ശേഷമാകും നിയമനടപടി എന്നും അദ്ദേഹം പറഞ്ഞു.അപ്പീൽ നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് യോഗവും തീരുമാനിച്ചുട്ടുണ്ട്. ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുത് എന്ന ഹൈക്കോടതി ഉത്തരവിനെ തിരെ ഹർജി നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞുവെങ്കിലുംസ്വന്തം നിലയ്ക്ക് നിയമനടപടിയിലേക്ക് കടക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.സർക്കാർ ഹർജി നൽകുന്ന സമയത്ത് കക്ഷിചേരണോ എന്ന് അപ്പോൾ ആലോചിക്കാമെന്നാണ് ബോർഡ് യോഗത്തിന്റെ തീരുമാനം.മിക്ക ക്ഷേത്രങ്ങളിലും ആചാരങ്ങളുടെ ഭാഗമാണ് വെടി വഴിപാടും കരിമരുന്ന് പ്രയോഗവും അത് നിരോധിക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എസ് അനന്ത ഗോപൻ പറഞ്ഞു