ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽആലപ്പി അഷ്റഫിന്റെ സംവിധാന മികവിൽ “അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ഇന്ന് വൈകുന്നേരം 7 മണിക്ക് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ നിർവഹിക്കുന്നു .
അടിയന്തരാവസ്ഥക്കാലത്ത് അകത്തുമുറി എന്ന മനോഹര ഗ്രാമത്തിലെ ക്രിസ്ത്യൻ സമുദായ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് “അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം “.നാട്ടിൻപുറത്തെ സാധാരണക്കാരായ ജെയിംസിന്റെയും ജെസ്സിയുടെയും പ്രണയവും അതുമായി ബന്ധപ്പെട്ട് ജെയിംസിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന നിർണായകമായ വഴിത്തിരിവും, അപ്രതീക്ഷിത സംഭവങ്ങളും ഭൂതകാലത്തിന്റെ വേട്ടയാടലുമാണ് ചിത്രത്തിന്റെ പ്രമേയം.
കൃപ ഫിലിംസ് സൊല്യൂഷൻസ് കെ മൂവീസിലൂടെ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ,സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത് ആലപ്പി അഷ്റഫ് ആണ് .ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ ,ആലപ്പി അഷ്റഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .പുതുമുഖങ്ങളായ നിഹാൽ, ഗോപിക എന്നിവയാണ് പ്രധാന കഥാപാത്രങ്ങളായ ജെയിംസിനെയും ജെസ്സിയേയും അവതരിപ്പിക്കുന്നത്.
അഫ്സൽ യൂസഫ് ,ആന്റെണി കെ .ജെ, ടി. എസ് ജയരാജ് എന്നിവരുടെ സംഗീത മികവിൽ ഡോ.കെ ജെ യേശുദാസ് , ശ്രേയ ഘോഷാൽ,ശ്വേതാ മോഹൻ ,നജീം അർഷാദ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
വാഴൂർ ജോസ് , ഷെജിൻ എം കെ ,പി .ആർ സുമേരൻ എന്നിവർ പി ആർ ഓ നിർവഹിക്കുന്ന ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ് ബാസിമാണ്.ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് P. T ജോസ് എറണാകുളം