നീണ്ട പതിനൊന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്വന്തം സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആലപ്പി അഷ്റഫിന്റെ സംവിധാന മികവിൽ പുതിയൊരു ചിത്രം കൂടി ” അടിയന്തരാവസ്ഥ കാലത്തെ അനുരാഗം”. അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ഡിസംബർ 13 ന് വൈകുന്നേരം ആറു മണിക്ക് മലയാളത്തിന്റെ സ്വന്തം സംവിധായകൻ, തിരകഥാകൃത്ത് ,അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രഞ്ജി പണിക്കർ നിർവ്വഹിക്കുന്നു. കൃപാ ഫിലിംസ് സൊല്യൂഷൻസ് കെ മൂവിസിലൂടെ ഡിസംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും.