കോഴിക്കോട്: ഈ വര്‍ഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന്. എം.വി.ശ്രേയാംസ് കുമാര്‍, ഡോ. സി.കെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, എന്നിവരടങ്ങിയ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവിനെ.തെരഞ്ഞെടുത്തത്കോഴിക്കോട് ശ്രീനാരയണ സെന്റിനറി ഹാളില്‍ ഡിസംബര്‍ 16-ന് നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററും പി.വി സാമി മെമ്മോറിയല്‍ ട്രസ്റ്റിന്റെചെയര്‍മാനുമായ പി.വി. ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജൂറി ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാര്‍.ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാര്‍ ചടങ്ങില്‍ അവാര്‍ഡിനെ കുറിച്ച് വിശദീകരിക്കും’മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകം ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.