കോഴിക്കോട്: കേരളം പ്രതിവര്‍ഷം ഉപയോഗിക്കുന്നത് 15,000 കോടിയുടെ അലോപ്പതി മരുന്നുകള്‍. എന്നാല്‍ കേരളത്തിലെ മരുന്നുത്പാദനം 220.കോടിയുടേത് മാത്രം. ഇതില്‍ ഗണ്യമായ പങ്കും ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ കേന്ദ്രമായുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡാണ്സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. 200 കോടിയോളം രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ് മരുന്നുകളുടെഉത്പാദനത്തിനായി സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്‍ കൈനോ ഫാര്‍മ എന്ന പേരില്‍ ജനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ജീവിത ശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവര്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നത്. അഞ്ച് കോടിയുടെ മരുന്നുകള്‍ മാത്രമാണ് പ്രതിവര്‍ഷം ഈ സ്ഥാപനംനിര്‍മിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള സ്ഥാപനത്തിന് മൊത്തം 32 ഉത്പന്നങ്ങളുണ്ട്. സ്വകാര്യമേഖലാ ഫാര്‍മകള്‍ കേരളത്തില്‍വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെയും ഇതര സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡുകളുടെയും കുത്തൊഴുക്കാണ്കേരളത്തിലേക്ക്

മരുന്ന് ഉത്പാദനത്തില്‍ നാം പിന്നിലാണെന്നത് ശരിയാണ്. ഇതിനു പരിഹാരമായി മരുന്ന് ഉത്പാദനത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രണ്ടു.വര്‍ഷത്തിനകം വന്‍കിട ഫാര്‍മ സ്ഥാപനം ആരംഭിക്കും. ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മരുന്ന് ഉത്പാദകരായ.സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കും- പി. രാജീവ്, വ്യവസായ മന്ത്രി…….

ഗുജറാത്ത്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചല്‍, സിക്കിം എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളാണ് കേരളത്തില്‍ കൂടുതലായും.ഉപയോഗിക്കുന്നത്. ഇവിടെ മരുന്ന് ഉത്പാദിപ്പിച്ചാല്‍ വിലക്കുറവ്, ലഭ്യത, ഗുണനിലവാരം എന്നിവ ഉറപ്പാവും. കേരളത്തില്‍ കൂടുതല്‍ തൊഴില്‍.അവസരങ്ങളുണ്ടാവും. ജീവന്‍രക്ഷാ ഉപകരണങ്ങളും മെഡിക്കല്‍ സഹായ ഉപകരണങ്ങളും രോഗ നിര്‍ണയ ഉപകരണങ്ങളും മറ്റും നിര്‍മിക്കുന്നതില്‍.കേരളം മുന്‍നിരയിലാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 20 ശതമാനം കേരളത്തിലാണ്. കൃത്രിമ പല്ലുകളുടെനിര്‍മാണത്തില്‍ ഏഷ്യയില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്.

മരുന്ന് ഉത്പാദനത്തില്‍ പിന്നിലാവാനുള്ള കാരണങ്ങള്‍……

.വ്യവസായ സൗഹൃദ അന്തരീക്ഷമില്ല.
.ലൈസന്‍സ് രാജ്……
.ഉയര്‍ന്ന ഉത്പാദനച്ചിലവ്……
.വില കൂടിയ ബ്രാന്‍ഡഡ് മരുന്നുകളോട് മലയാളികള്‍ക്കുള്ള അനാവശ്യ പ്രിയം
. ജനറിക് മരുന്നുകള്‍ കുറിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നത്……
.വമ്പന്‍ മരുന്നുകമ്പനികളുടെ സാന്നിദ്ധ്യം. അവരുമായി മത്സരിക്കാനുള്ള ക്ഷമത കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് ഇല്ല.
.വന്‍കിട മരുന്നുകമ്പനികളുടെ മാര്‍ക്കറ്റിങ്‌ മികവ്
.മരുന്ന് ഉത്പാദിപ്പിക്കാനുള്ള വൈദഗ്ദ്ധ്യം ഉള്ളവരുടെ കുറവ്……
.സ്വകാര്യസംരംഭകര്‍ക്ക് പ്രോത്സാഹനക്കുറവ്……
.മലിനീകരണ നിയന്ത്രണനിയമങ്ങള്‍ കേരളത്തില്‍ ശക്തമായിരിക്കുന്നത്……
.കേരളത്തിലെ അന്തരീക്ഷ ഈര്‍പ്പം ചിലയിനം ഗുളികകള്‍ നിര്‍മിക്കാന്‍ അനുയോജ്യമല്ലാത്തത്.

…….

Leave a Reply

Your email address will not be published. Required fields are marked *