ശ്രീനഗർ: ജമ്മു കശ്മീരിൽ ജനജീവിതം ദുസ്സഹമായി കനത്ത മൂടൽമഞ്ഞ്. തിങ്കളാഴ്ച രാത്രി ശ്രീനഗറിൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിൽ കുറവാണ്…താപനില രേഖപ്പെടുത്തിയത്. രാവിലെ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പും കനത്ത മൂടൽ മഞ്ഞും ജനജീവിതം ദുഷ്കരമാക്കുകയാണ്. ശൈത്യകാലത്തെ കൊടും തണുപ്പിനെ നേരിടാൻ ജനങ്ങൾ പ്രയാസപ്പെടുകയാണ്. മഞ്ഞുമൂടി നിൽക്കുന്നതിനാൽ റോഡുകളിലെ കാഴ്ചഅവ്യക്തമാകുന്നു. ​ഗതാ​ഗതം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്”ഇന്നലെ ഞങ്ങൾ കാഴ്ചകൾ കാണാൻ പുറപ്പെട്ടപ്പോൾ,ആകാശത്ത് ഒരു കനത്ത പുക നിറഞ്ഞു. ഞങ്ങൾ ഷാലിമാർ ഗാർഡൻ ചുറ്റി ശങ്കരാചാര്യ.ക്ഷേത്രത്തിൽ (ശ്രീനഗർ) കയറിയപ്പോൾ മഞ്ഞ് മൂടാൻ തുടങ്ങി. ഞങ്ങൾ ആവേശത്തിലാണ്. ദാൽ തടാകത്തിൽ ഒരു ഷിക്കാരാ റൈഡ് പ്ലാൻചെയ്തിട്ടുണ്ട്, പക്ഷെ അവിടെ മഞ്ഞ് കൂടുതലാണ്”, കാശ്മീരിലേക്കുള്ള തൻ്റെ ആദ്യ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരി സൗരഭ് മിത്ര പറഞ്ഞു”റോഡ് കാണണമെങ്കിൽ എൻ്റെ സ്കൂട്ടറിലെ ഫ്ളാഷ്‌ലൈറ്റുകൾ ഓണാക്കണം. മഞ്ഞിലൂടെ വാഹനങ്ങൾ വരുന്നതോ പോകുന്നതോ കാണാൻ കഴിയില്ല”-സ്കൂട്ടർ യാത്രികനായ ജാവേദ് അഹമ്മദ് പറഞ്ഞു.മധ്യ കാശ്മീർ, പുൽവാമ, ബാരാമുള്ള എന്നിവടങ്ങളിൽ ഡിസംബർ മുപ്പത്തിയൊന്ന് വരെ വരണ്ട കാലാവസ്ഥയും മിതമായതും ഇടവിട്ടുള്ളതുമായ.മൂടൽമഞ്ഞ് തുടരുമെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്‌ ജനുവരി 1-2 വരെമേഘാവൃതമായ ആകാശത്തോടൊപ്പം നേരിയ മഴയും മഞ്ഞും ഉണ്ടാകും.ഡിസംബർ 21 മുതൽ ജനുവരി 29 വരെയുള്ള നാൽപതുദിവസം കഠിനമായ ശൈത്യകാലം അഥവാ കശ്മീരിൽ നീണ്ടുനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *