മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരസ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു മത്സരം ജനുവരി രണ്ടിന് നടക്കുംഓസ്ട്രേലിയ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറിക്ക് നാലുറണ്‍സകലെ പുറത്തായ റിച്ചാ ഘോഷാണ് ഇന്ത്യയ്ക്കായിതിളങ്ങിയത്. 117 പന്തുകള്‍ നേരിട്ട റിച്ച 13 ബൗണ്ടറികളടക്കം 96 റണ്‍സെടുത്തു. മധ്യനിര മികച്ചബാറ്റിങ് പുറത്തെടുത്ത് വിജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച55 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ്, 38 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സ്മൃതി മന്ദാന എന്നിവരും മികച്ച സംഭാവനകള്‍ നല്‍കിഒരു ഘട്ടത്തില്‍ 43.4 ഓവറില്‍ നാലിന് 218 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ.മത്സരം കൈവിട്ടത്. 36 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശര്‍മയ്ക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. യസ്തിക ഭാട്ടിയ (14),, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി.