ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റില്‍ എത്തി രാഷ്‌ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് പാർലമെന്റില്‍ അവതരിപ്പിക്കുകഇത് ആറാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്
2014 മുതലുള്ള കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങളും ബജറ്റില്‍ ഉയർത്തിക്കാട്ടും ആദായ നികുതിയിളവ് , കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് ഇന്ന് പാർലമെന്റില്‍ അവതരിപ്പിക്കുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാർ ജൂലൈയില്‍ സമ്ബൂർണ ബജറ്റ് അവതരിപ്പിക്കും