രാജ്കോട്ട് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെന്ന നിലയിലാണ് ഇന്ത്യ
അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറെലും (31), ആര്‍. അശ്വിനുമാണ് (25) ക്രീസില്‍. എട്ടാം വിക്കറ്റില്‍ ഇരുവരും 57 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റാണ് ആദ്യം നഷ്ടമായത്.
ജെയിംസ് ആന്‍ഡേഴ്‌സനാണ് വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയേയും ഇന്ത്യയ്ക്ക് നഷ്ടമായി
225 പന്തുകള്‍ നേരിട്ട് രണ്ട്സിക്‌സും ഒമ്പത് ഫോറുമടക്കം 112 റണ്‍സെടുത്ത ജഡേജയെ ജോ റൂട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.