യുഎഇക്കും ഇന്ത്യയ്‌ക്കും ഇടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ആണ് ഈ ആനുകൂല്യം
ഇതിലൂടെ എക്സ്പ്രസ് ചെക്ക്-ഇൻ യാത്രക്കാർക്ക് കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും ക്യൂ ഒഴിവാക്കാനാവുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ കോംപ്ലിമെൻ്ററി +3 കിലോ ക്യാബിൻ ബാഗേജ് അലവൻസും കിട്ടുമെന്നും എയർഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിംഗ് പറഞ്ഞു
എയർലൈന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷൻ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ കിട്ടും.ലഗേജ് ഇല്ലാതെ എത്തുന്ന യാത്രക്കാർക്ക് ക്യൂവില്‍ നില്‍ക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ അതിവേഗം ചെക്ക്-ഇൻ നടപടികള്‍ പൂർത്തിയാക്കാം
ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കില്‍ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് എയര്‍ലൈന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. ‘ഫ്ലൈ ആസ് യു ആര്‍’ എന്ന ക്യാമ്ബയിന്‍ വഴിയാണ് ‘ലൈറ്റ് ഫെയേഴ്സ്’ ഓഫര്‍ നല്‍കുന്നത്
എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും