ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് ഭട്ടിൻഡ സ്വദേശി ശുഭ് കരൺ സിങ്ങാണ് (21) മരിച്ചത്. സർക്കരുമായുള്ള ചർച്ചകൾക്കായി പ്രക്ഷോഭം മരിപ്പിച്ച കർഷകർ, അനുരഞ്ജനം പരജയപ്പെട്ടതോടെ ഇന്നലെ വീണ്ടും മാർച്ച് പുനരാരംഭിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് നേരിടുകയായിരുന്നു

ശംഭു രാവിലെ അതിർത്തിയിൽ കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. കല്ലും, കുപ്പികളുമായി കർഷകരും എതിർത്തതോടെ സ്ഥിതി വഷളായി

കർഷകൻ കൊല്ലപ്പെട്ടവർത്ത ഹരിയാന പൊലീസ് നിഷേധിച്ചുവെങ്കിലും പട്യാലയിലെ രാജീന്ദ്ര ആശുപത്രി മെഡിക്കൽ സുപ്രണ്ട് സ്ഥികരിച്ചു പരുക്കേറ്റ 12പേരെ ആശുപതിയിലെത്തിച്ചതിൽ ഒരാൾ മരിച്ചതായി ഡോ.എച്ച്.എസ് രാഖി പറഞ്ഞു

തലയ്ക്കു പരുക്കേറ്റതാണു മരണകാരണം. കണ്ണീർ വാതക ഷെല്ലുകൾ തലയിൽ പതിച്ചതാണ് അപകടത്തിന് കാരണമെന്നാണു വിവരം

Leave a Reply

Your email address will not be published. Required fields are marked *