ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം മുതൽ പടിഞ്ഞാറന്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വരെ പ്രധാനമന്ത്രി അടുത്തയാഴ്ച റാലികൾ സംഘടിപ്പിക്കുന്നുണ്ട്
കിഴക്കന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി രണ്ട് തവണ സന്ദര്‍ശിക്കുമെന്നാണ് ലഭ്യമാകുന്ന വിവരംരണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ആദ്യം എത്തുന്നത് ഫെബ്രുവരി 27-ന് കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ നടത്തുന്ന പര്യടനത്തോടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് തുടക്കമാകുക അവിടെ അദ്ദേഹം ഒട്ടേറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
തലസ്ഥാന നഗരിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മെഗാ പൊതുറാലിയും സംഘടിപ്പിക്കും
ശേഷം തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആളുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും