ആലപ്പുഴ ഹരിപ്പാട് പൊലീസിനും ആശുപത്രി ജീവനക്കാര്‍ക്കും മര്‍ദനം. സൈനികരായ സഹോദരങ്ങളാണ് ആക്രമിച്ചത് .

പ്രതികളായ അനന്തനും ജയന്തനും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം നങ്ങ്യാര്‍കുളങ്ങരയില്‍ വച്ച് അപകടത്തില്‍പ്പെട്ടിരുന്നു

പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ചാണ് പ്രതികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *