ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക ഉല്‍സാഹമുണ്ട്

കേരളത്തെ ബിജെപി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും ബിജെപിയുടെ കേരള പദയാത്ര സമാപന വേദിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ഇത് മോദിയുടെ ഗാരന്‍റിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍”കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നിസഹകരിച്ചിട്ടും വികസനത്തിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു

ലോക്സഭയില്‍ നാന്നൂറിലധികം സീറ്റുകളാണ് ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *