കോട്ടയം സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ചെന്ന പാരതിയെ തുടർന്നാണ് പലിശയടക്കം ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്ത്യ തർക്ക പരിഹാര കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചു

ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കേ മരിച്ച അമയന്നൂർ സ്വദേശിയും റിട്ട. അധ്യാപകനുമായ ഇ.കെ ഉമ്മന്റെ ഭാര്യ ശോശാമ്മ നൽകിയ പാരതിയെ തുടർന്നാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കു മെഡിസെപ് അധികൃതർക്കും കമീഷൻ നിർദേശം നൽകിയത്.

സാധുവായ കാരണങ്ങൾ ഇല്ലാതെയാണ് ക്ലെയിം നിരസിച്ചതെന്നാണ് കമീഷൻ കണ്ടെത്തിയത്. ഇത് കമ്പനിയുടെ വിഴ്ചയുടെ ഭാഗമായണ്. ചികിത്സക്ക് ചെലവായ 2, 5980രൂപ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥക്ക് 20, 000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 5000 രൂപയും ഇൻഷുറൻസ് കമ്പനിയും മെഡിസെപ്അധികൃതരും ചേർന്ന് നൽകണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു

മെഡിസെപ്പിൽ എൻറോൾ ചെയ്തവർക്ക്​ ശരിയായ ക്ലെയിം സെറ്റിൽമെന്‍റ്​ നടക്കുമെന്നും മെഡിസെപ് വഴി നൽകുന്ന ആനുകൂല്യങ്ങൾ ഇൻഷുറൻസ് കമ്പനി നിരസിക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തേണ്ടതും മെഡിസെപ് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന്​ കമീഷൻ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *