പെട്രോളിയം മേഖലയ്ക്കായി വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ബെഗുസരറായിയില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പെട്രോളിയം മേഖലയിൽ 1.48 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്
ഊര്‍ജം, വളം, അടിസ്ഥാന സൗകര്യം, റെയില്‍വെ കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കുമെന്നും പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
60,000 കോടി രൂപയുടെ 10 പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിച്ചു
പെട്രോളിയം മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുന്നതിനും ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ വിതരണ ശൃംഖലകളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കുമെന്ന് പറഞ്ഞു