പട്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ ,എന്നീ രാജ്യങ്ങളെക്കാൾ തൊഴിലില്ലായ്മ കൂടുതൽ ഇന്ത്യയിലാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങളാണ് ഇതിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി
നരേന്ദ്രമോദി ചെറുകിട വ്യവസായങ്ങൾ തകർത്തു. മോദി സർക്കാർ ജി എസ് ടി നടപ്പാക്കിയതും, നോട്ട് നിരോധിച്ചതും ആണ് ചെറുകിട വ്യവസായങ്ങൾ തകരാൻ കാരണം
എല്ലാ മേഖലകളെയും മോദി സർക്കാർ തകർത്തു. മുതലാളിമാർക്കു, വേണ്ടിയാണ് പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പട്നയിൽ ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനത്തിൽ ആയിരുന്നു രാഹുലിന്റെ പരാമർശം
ആർജെഡിയുടെ നേതൃത്വത്തിൽ നടക്കുന്ന ജൻ വിശ്വാസ് മഹാറാലിയുടെ സമാപനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ, സീതാറാം യെച്ചൂരി ,ഡി രാജ, ലാലു പ്രസാദ്, യാദവ് തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്നത്,
പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ തൊഴിലില്ലായ്മ ഇരട്ടിയാണ്, ദലിത്-ആദിവാസി വിഭാഗങ്ങളിൽ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തുകയാണ്. പിന്നെ സമുദായക്കാരും ദലിതരുംആദിവാസികളും രാജ്യത്തെ ജനസംഖ്യയുടെ 73% വരും.
പക്ഷേ രാജ്യത്തെ വലിയ കമ്പനികളിൽ ഒന്നിലും ഈ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് പോലും പ്രാഥമിക ലഭിക്കുന്നില്ല. എന്നിട്ടും പാപങ്ങൾക്കു
വേണ്ടിയാണ് താൻ ജോലി ചെയ്യുന്നത് എന്നാണ് നരേന്ദ്രമോദി പറയുന്നത്. രാഹുൽ ഗാന്ധി പറഞ്ഞു
പിന്നോക്ക സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക നില വെളിവാക്കപ്പെടണമെങ്കിൽ രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു
ഈ രാജ്യത്ത് ജാതിയില്ലെന്നും പാവപ്പെട്ടവരും പണക്കാരും മാത്രമേ ഉള്ളൂവെന്നും മോദി പറയുന്നത് പിന്നെ എങ്ങനെയാണ് അദ്ദേഹം രാഹുൽ ഗാന്ധി ചോദിച്ചു