അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുക. എന്നാൽ നിയന്ത്രണങ്ങളോടെയാണ് അത് കയ്യിൽ എത്തുക
ഇന്നലെ പോലീസ്, റവന്യു, എക്സൈസ്സ് ,സെക്രട്ടറിയേറ്റ് ജീവനക്കാർ എന്നിവർക്കാണ് ശമ്പളം നൽകിയത്
എന്നാൽ പല ജില്ലകളിലും പോലീസുകാർക്ക് ശമ്പളം കിട്ടിയില്ല എന്ന സൂചനയും ഉണ്ട്. പരിധിനിശ്ചയിച്ചിടത്ത് ട്രഷറിയിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്