കൊച്ചി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് പുതിയ സമൻസ് അയച്ചത് കിഫ്ബി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഇ ഡി. കേസ് 18 ന് പരിഗണിക്കും. ഹാജരാകണോ എന്ന് ഐസക്കിനു തീരുമാനിക്കാമെന്ന നിലപാട് കോടതി ആവർത്തിച്ചു.

കേസ് വീണ്ടും പരിഗണിക്കുമ്പോൾ വീണ്ടും സമൻസ് അയയ്ക്കാനിടയായ സാഹചര്യവും അതിന് ഐസക്കിനുള്ള മറുപടിയും കേൾക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ഈ മാസം 12ന് ചോദ്യം ചെയ്യലിനു ഹാജരാക്കാൻ ഇഡി തോമസ് ഐസക്കിനു കഴിഞ്ഞ ദിവസം നോട്ടിസ് അയച്ചിരുന്നു. ഈ വിഷയത്തിൽ ആറാമത്തെ സമൻസാണ് ഇഡി അയയ്കുന്നത് കേസ് പരിഗണിച്ചപ്പോൾ പുതിയ സമൻസ് അയച്ച കാര്യം ഐസക്കിന്റെ അഭിഭാഷകൻ ചുണ്ടിക്കാട്ടി

ഐസക് ഔദ്യോഗിക പദവിയിൽ ഇരുന്നപ്പോൾ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നു മനസ്സിലായി എന്ന് ഇഡി പറഞ്ഞു.

അതിനാലാണ് പുതിയ സമൻസ് എന്നും ഇ‍ഡി വ്യക്തമാക്കി. സമൻസ് അയയ്ക്കാനുള്ള സാഹചര്യമെന്തെന്നും അതിനുള്ള എതിർവാദങ്ങളും 18ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *