ഇറ്റാനഗർ സന്തോഷ് ട്രോഫിയിൽ മികവുറ്റ പോരാട്ടം നടത്തി മടങ്ങുന്ന കേരള ടീമിന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി അരുണാചൽപ്രദേശിലെ മലയാളികൾ
ഗുഹാഹട്ടി വഴി കേരളത്തിലേക്കു യാത്ര തിരിച്ച ടീമിന് നാഗർ ലഗൺ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കേരള കലാസാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകിയത്
പരിശീലകൻ സതീവൻ ബാലന് കേരള കലാസാംസ്കാരിക വേദി പ്രസിഡൻറ് വി. പി രവീന്ദ്രൻ നായർ ഉപഹാരം നൽകി ജനറൽ സെക്രട്ടറി ജി.പ്രവീൺ, കെ.ബി സതീശൻ ,എ. ആർ ഹരീഷ് ,വി ആർ രാജേഷ് സുനിൽകുമാർ,സജി തോമസ് പ്രസാദ് കൊള്ളോടി ,വ.പി മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു യാത്രയയപ്പ്
അരുണാചൽ പ്രദേശിൽ വിളയുന്ന മധുരനാരങ്ങയും ടീമിന് അരുണാചാലിലെ മലയാളികൾ സമ്മാനിച്ചു
കേരള ടീം ഇവിടെയെത്തിയപ്പോൾ സ്വീകരിക്കാൻ കേരള കലാസാംസ്കാരിക വേദി പ്രവർത്തകർ എത്തിയിരുന്നു. കേരളത്തിന്റെ മത്സരങ്ങൾക്കെല്ലാം ആർപ്പുവിളികളുമായിഗ്യാലറിയിൽ ഈ മലയാളികൾ ഇടം പിടിച്ചിരിക്കുന്നു